ഐ.പി.എൽ ; മാറ്റിവെച്ച 14-ാം സീസൺ മത്സരങ്ങൾ ദുബായിൽ ഇന്ന് ആരംഭിക്കും .

ദുബായി. കോവിഡ് മൂലം മാറ്റിവെച്ച ഐ.പി.എൽ 14-ാം സീസൺ മത്സരങ്ങൾ ദുബായിൽ ഇന്ന് ആരംഭിക്കും .ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സ്‌ മുംബൈ ഇന്ത്യൻസിനെ നേരിടും . ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക .
നിലയിൽ പോയിന്റ് പട്ടികയിൽ എട്ട് കളികളിൽ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് ഒന്നാമത്. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് മുംബൈക്ക് പിന്നിൽ.

2021 മേയ് മാസം ആദ്യ വാരമാണ് ഇന്ത്യയിൽ നടന്ന ആദ്യ ഘട്ടത്തിൽ കളിക്കാരിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ടൂർണമെന്റ് താത്കാലികമായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) നിർത്തിവയ്ക്കേണ്ടി വന്നതും പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങൾ ശേഷിക്കെയായിരുന്നു കോവിഡ് വ്യാപനം ഉണ്ടായത്.

Related posts

Leave a Comment