ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; ചെന്നൈ പഞ്ചാബിനെയും രാജസ്ഥാൻ കൊൽക്കത്തയെയും നേരിടും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ നേരിടും. ദുബായിൽ ഇന്ന് വൈകീട്ട് 3.30ന് ആണ് ചെന്നൈ – പഞ്ചാബ് പോരാട്ടം. രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ – കൊൽക്കത്തയെയും നേരിടും.

പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനാണ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം, ഇന്നത്തെ മത്സരം വിജയിക്കാനായാൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം എന്നത് പഞ്ചാബിനും നിർണായകമാണ്. രണ്ടാം മത്സരത്തിലാവട്ടെ, കളി വിജയിച്ചാൽ നാലാം സ്ഥാനക്കാരായി കൊൽക്കത്ത പ്ലേ ഓഫിലെത്തും. ജയത്തോടെ ഐപിഎൽ പൂർത്തിയാക്കുകയാവും രാജസ്ഥാൻ്റെ ലക്ഷ്യം.

Related posts

Leave a Comment