ഐ.പി.എല്‍: ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫില്‍ ; ഹൈദരാബാദിനെതിരെ ആറു വിക്കറ്റ് ജയം

ഈ സീസൺ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഹൈദരാബാദിന്റെ 7ന് 134 എന്ന സ്‌കോര്‍ ചെന്നൈ 19.4 ഓവറില്‍ 139 റണ്‍സ് എടുത്ത് മറികടന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചത്. ധോണിയുടെ അസാമാന്യ തന്ത്രങ്ങള്‍ ബൗളര്‍മാര്‍ നടപ്പാക്കിയപ്പോള്‍ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്(45) ഡ്യൂപ്ലെസി(41) എന്നിവര്‍ ബാറ്റിംഗില്‍ അടിത്തറ പാകി. ജയിക്കാന്‍ രണ്ടു പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലെത്തി നില്‍ക്കേയാണ് നായകന്‍ ധോണി തന്റെ എക്കാലത്തേയും സ്റ്റൈലന്‍ സിക്‌സര്‍ ഗ്യാലറിയിലേക്ക് പായിച്ച്‌ ജയം സ്വന്തമാക്കിയത്. ധോണി 11 പന്തില്‍ 14 റണ്‍സും അമ്ബാട്ടി റായിഡു 13 പന്തില്‍ 17 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. ചെന്നൈ നിരയില്‍ മൊയീന്‍ അലി(17) സുരേഷ് റയ്‌ന(2) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും നിര്‍ണ്ണായക സമയത്ത് ഉറച്ചുനിന്ന റായിഡുവും ധോണിയും ടീമിന് 9-ാം ജയം സമ്മാനിച്ചു.

11-ാം തവണയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്നത്. രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് എന്നിവരുമായി ഇനി ചെന്നൈയ്‌ക്ക് മത്സരം ബാക്കിയുണ്ട്.

Related posts

Leave a Comment