ഐ.പി.എല്‍ 2021 ; സെപ്റ്റംബര്‍ 19ന് ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

ബാംഗ്ലൂര്‍: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐപിഎല്‍ സെപ്റ്റംബര്‍ 19ന് യു.എ.ഇയിൽ പുനരാരംഭിക്കുന്നത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാകുമെന്ന് അടുത്ത വൃത്തങ്ങള്‍. ദുബായ് സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഐപിഎല്ലില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍, ദുബായ്, അബദാബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒക്ടോബര്‍ 15ന് ദുബായിയില്‍ ആണ് ഫൈനല്‍. ആദ്യ ക്വാളിഫയര്‍ മത്സരത്തിനും ദുബായ് ആണ് വേദിയാകുക. ഒക്ടോബര്‍ 10 നാണ് മത്സരം. രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും ഒക്ടോബര്‍ 11, 13 ദിവസങ്ങളില്‍ ഷാര്‍ജയിലാണ് നടക്കുക.

Related posts

Leave a Comment