IPL 2021 | അടിപൊളി ജയത്തിനൊപ്പം സഞ്ജുവിന് 12 ലക്ഷം പിഴ

പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ. കുറഞ്ഞ ഓവർ നിരക്കാണ് പിഴയുടെ കാരണം. ഈ സീസണിലെ ആദ്യ പിഴയാണിത്. ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിനെതിരെ അവിശ്വസനീയമായ രണ്ട് റൺസ് വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്.
പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ വെറും നാല് റൺസ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് നിക്കോളാസ് പൂരന്റെയും ദീപക് ഹൂഡയുടെയും വിക്കറ്റുകൾ വീഴ്ത്തി തോൽ‌വിയിൽ നിന്നും ത്യാഗി രാജസ്ഥാനെ കരകയറ്റിയത്‌.
പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെ.എൽ.രാഹുലും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയെങ്കിലും ശേഷം വന്നവർ വിജയ സാധ്യത അസ്തമിപ്പിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്. രാഹുൽ 23 പന്തിൽ 49 റൺസും മായങ്ക് അഗർവാൾ 43 പന്തിൽ 67 റൺസുമാണ് നേടിയത്.

Related posts

Leave a Comment