ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹി – കൊല്‍ക്കത്ത പോരാട്ടം; ഇന്ന് അറിയാം ചെന്നൈയുടെ എതിരാളിയെ

ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഷാർജയിലാണ് മത്സരം. പ്രാഥമിക ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറിയ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റാണ് രണ്ടാം ക്വാളിഫയറിന് എത്തിയത്. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ഡൽഹി ക്യാപിറ്റൽസ്, വൻ തിരിച്ചുവരവ് നടത്തിയ കൊൽക്കത്തയെ നേരിടുന്നു എന്നതാണ് പ്രത്യേകത. ആദ്യ ക്വാളിഫയറിൽ ചെന്നൈയോടേറ്റ തോൽവിയിൽ നിന്നും ഡൽഹിക്ക് കരകയറണം. ഇന്നത്തെ വിജയികള്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടും.

Related posts

Leave a Comment