IPL 2021 : ഇന്ന് മുംബൈയും കൊൽക്കത്തയും നേർക്കുനേർ

നിലവിലെ ചാമ്പ്യാന്മാരായ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം. രോഹിത് ശർമ്മ ഈ ടീമിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ മുംബൈ പരിശീലകൻ മഹേല ജയവർധനെ വ്യക്തമാക്കിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ആദ്യ മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. മത്സരത്തിൽ മുംബൈ 20 റൺസിന്‌ തോറ്റിരുന്നു. എന്നാൽ ബാംഗ്ലൂരിനെ 9 വിക്കറ്റിന് കീഴടിക്കിയ ആത്മവിശ്വാസമായാണ് കൊൽക്കത്ത ഇന്ന് പോരിനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് 8 കളികളിൽ നിന്ന് 4 വീതം ജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. കൊൽക്കത്ത 8 കളികളിൽ നിന്ന് 3 ജയവും 5 തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

Related posts

Leave a Comment