IPL 2021 | ക്യാംപില്‍ വീണ്ടും കോവിഡ് ഭീതി ; ഹൈദരാബാദിന്റെ ടി.നടരാജന് പോസിറ്റീവ്

സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചതായി ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഐപിഎൽ ക്യാമ്പ് വീണ്ടും ആശങ്കയിലായിരിക്കുകയാണ്. ഇന്നു നടത്തിയ ആര്‍.ടി. – പി.സി.ആര്‍. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഭീതിയെ തുടർന്നാണ് ഐപിഎല്‍ മേയില്‍ നിര്‍ത്തിവെച്ചത്. മറ്റ് താരങ്ങള്‍ക്കൊന്നും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നടരാജനുമായി ഏറ്റവും അടുത്ത സമ്പർക്കം പുലര്‍ത്തിയ ആറ് പേര്‍ ഐസൊലേഷനിലാണ്. ഓള്‍റൗണ്ടര്‍ താരം വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ് ബൗളര്‍ പെരിയസ്വാമി ഗണേഷന്‍ എന്നിവരാണ് ഐസൊലേഷനിൽ തുടരുന്നവർ. എന്നാല്‍ ബാക്കി താരങ്ങളുടെ ഫലം എല്ലാം നെഗറ്റീവ് ആയതിനാല്‍ തന്നെ മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.

Related posts

Leave a Comment