Connect with us
,KIJU

Global

ഐഒസി സലാല കേരള ചാപ്റ്റർ, രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Avatar

Published

on

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.
ഐഒസി സലാല കേരള ചാപ്റ്റർ കോ-കൺവീനർ ഹരികുമാർ ഓച്ചിറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. രാജീവ് ഗാന്ധിയെപോലെ ദീർഘദർശിയായ ഒരു നേതാവിന്റെ അകാലത്തിലുള്ള വിയോഗം രാജ്യത്തിനു തീരാ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രമോദ് അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കരാർ സമയം കഴിഞ്ഞു, ​ഗാസയിൽ വീണ്ടും വെടിയൊച്ച

Published

on

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ​ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള ഖത്തറിന്റെ ശ്രമ ഫലം കണ്ടില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങളാണ് ഉയരുന്നത്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.

Continue Reading

Global

ഇൻകാസ് നേതാവ് ടിആർ സതീഷ് കുമാർ അന്തരിച്ചു

Published

on

തൃശൂർ: യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി ആർ സതീഷ് കുമാർ (65) നാട്ടിൽ അന്തരിച്ചു. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11 ന് തൃശൂർ പാറമേക്കാവ് ഗാന്ധിഘട്ടിൽ നടക്കും.

45 വർഷത്തിലേറെ യു എ ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്. സതീഷ് കുമാറിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured

കണ്ണൂർ വിസിയെ സുപ്രീം കോടതി പുറത്താക്കി

Published

on

ന്യൂഡൽഹി: മുഖ്യമന്ത്രി മുൻകൈ എടുത്ത് നിയമിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. വൈസ് ചാൻസിലറുടെ നിയമനം ശരിയായ രീതിയിലല്ലെന്ന് ചീഫ് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തി. ബാഹ്യ ശക്തികളുടെ ഇടപെടലിനെത്തുടർന്നാണ് നിയമനം റദ്ദാക്കിയത്.

Continue Reading

Featured