Global
ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. വീണ്ടെടുക്കാം ഇന്ത്യയെ ഗാന്ധിജിയിലൂടെ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയിലൂടെ അല്ലാതെ നമുക്ക് നമ്മുടെ പഴയ ഇന്ത്യയെ തിരിച്ചു പിടിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിഖ് പരിപാടി ഉത്ഘാടനം ചെയ്തു. തന്റെ ജീവിതം തന്നെ ഒരു സന്ദേശമാണെന്ന് പറഞ്ഞു നമുക്ക് മുന്നിൽ ഇങ്ങനെ ഒരു മഹാത്മാവ് നടന്നു പോയതാണ് ഇന്നും നമ്മുടെ നാടിനെ ഇങ്ങനെ നിലനിർത്തുന്നത് എന്നും ആ വലിയ മനുഷ്യന്റെ വഴിയിലൂടെ തിരിച്ചു നടക്കുകയല്ലാതെ ഇന്ത്യയെ തിരിച്ചു വീണ്ടെടുക്കാൻ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ ഇല്ലെന്നു പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ എംബസി കോൺസുലർ ഏജൻന്റ് ഡോ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐസിഎഫ് മെർബാത് സെക്ടർ പ്രസിഡന്റ് നാസറുദ്ധീൻ സഖാഫി, കേരള വിഭാഗം കൺവീനർ ഡോ ഷാജി പി ശ്രീധർ, മലയാളം വിഭാഗം പ്രതിനിധി മണികണ്ഠൻ, ഇഖ്‌റ കെയർ ചെയർമാൻ ഹുസൈൻ കാച്ചിലോടി, എസ്എൻഡിപി പ്രസിഡന്റ് രമേഷ് കുമാർ, എൻഎസ്എസ് പ്രസിഡന്റ് ശ്രീജി കുമാർ, സർഗ്ഗവേദി കൺവീനർ സിനു കൃഷ്ണൻ,പിസിഎഫ് സലാല പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി,പ്രവാസി വെൽഫെയർ ട്രഷറർ വഹീദസ്മാൻ,ടിസ പ്രസിഡന്റ് ഷജീർ ഖാൻ ഐഒസി ഒമാൻ കേരള ചാപ്റ്റർ സെക്രട്ടറി ദീപ ബെന്നി എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു സംസാരിച്ചു.ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിയിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് മാത്രമേ സാധിക്കൂ എന്ന സന്ദേശം നൽകിയ പരിപാടിയിൽ അനീഷ് വിഷയാവതരണവും ശ്യം മോഹൻ നന്ദിയും പറഞ്ഞു
Kuwait
സീതാറാംയെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം – ഒ.ഐ.സി.സി കുവൈറ്റ്
കുവൈറ്റ് സിറ്റി : സീതാറാം യെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ട മാണെന്ന് ഒ.ഐ.സി.സി കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന യച്ചുരി എതിർ ചേരിയിലുള്ള രാഷ്‌ടീയക്കാരോടല്ലാം സ്നേഹവും സഹോദര്യവും കാത്തുസൂക്ഷിച്ച നേതാവായിരുന്നെന്ന് ഒ.ഐ.സി.സി ഓർമ്മിച്ചു. സീതറാം യച്ചൂരിയുടെ വേർപാടിൽ ഒ.ഐ.സി.സി കുവൈറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Business
ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു: ചെന്നൈയിലെ പ്ലാന്റ് തുറക്കും
അമേരിക്ക: അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കാനാണ് ഫോഡിന്റെ പദ്ധതി.
ആഗോള വിപണിയെ ലക്ഷ്യംവെച്ചാവും ചെന്നൈയിലുള്ള പ്ലാന്റിലെ വാഹനനിര്‍മാണം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എസ് സന്ദര്‍ശനത്തില്‍ ഫോഡിന്റെ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പ്ലാന്റ് തുറക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് പ്രസിഡന്റ് കേയ് ഹാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം ഫോഡ് ഉയര്‍ത്തും. 2500 മുതല്‍ 3000 ജീവനക്കാരെ കമ്പനി അധികമായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ ഇന്ത്യയില്‍ നിന്നും വിടപറഞ്ഞതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തമിഴ്‌നാട്ടിലെ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം ഫോഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്തിലെ പ്ലാന്റ് കമ്പനി വിറ്റിരുന്നു.
എം.ജി, കിയ പോലുള്ള വിദേശ വാഹനനിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചതോടെയാണ് ഫോഡിന്റെ ഇന്ത്യ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചത്. അതേസമയം, നിലവില്‍ ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളൊന്നും ഫോഡ് നല്‍കിയിട്ടില്ല.
Global
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ
സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. റൊണാള്‍ഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റാഗ്രാമിൽ 63.8 കോടി, ഒടുവിൽ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സായാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ് എന്ന കണക്കുകൾ.
ഇൻസ്റ്റാഗ്രാമിൽ മാത്രം ആഗോള ജനസംഖ്യയുടെ എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുണ്ടെന്ന് കണക്ക് പറയുന്നു. ഇതിനെല്ലാം പുറമേ, ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയും കുഐഷൂയും എന്നിവയിലും അദ്ദേഹത്തിന് നല്ല ഫോളോവേഴ്‌സ് ഉണ്ട്. ‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login