INTUC യുവതൊഴിലാളി വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു

തിരുവല്ല, കുന്നംന്താനം : അധ്യായന വർഷം ആരംഭിച്ചിട്ടും ഓൺലൈൻ സൗകര്യങ്ങളുടെ അപര്യയാപ്തത അനുഭവിക്കുന്ന കുട്ടികൾക്കു പൈനാപ്പിൾ ചലഞ്ച് വഴി കണ്ടെത്തിയ തുക ഉപയോഗിച്ചു.മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ വിതരണം ചെയ്തു.
മൊബൈൽ ഫോൺ ക്ലാസ് റൂം പോലെ കണ്ടു കൊണ്ട് റെഫെറൻസ് പുസ്‌തകമായി ഉപയോഗിക്കണം എന്ന് അദ്ദേഹം കൂട്ടി ചേർത്തു. INTUC യുവതൊഴിലാളി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ദീപു തെക്കേമുറി അധ്യക്ഷത വഹിച്ചു,യുവതൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി അജിൻ കുന്നംന്താനം സ്വാഗതം ആശംസിച്ചു,യുഡിഫ് ജില്ല ചെയർമാനും INTUC ജില്ലാ പ്രസിഡന്റുമായ എ.ഷംസുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി , ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, സുരേഷ് ബാബു പാലാഴി,മാന്താനം ലാലൻ, INTUC റീജിയണൽ പ്രസിഡന്റ്‌ റെജി മോൻ, മഹിളാ കോൺഗ്രസ്‌ ജില്ല സെക്രട്ടറിയും വാർഡ് മെമ്പറുംമായ ഗ്രേസി മാത്യു, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു.എസ്.നാഥ്, ഷാജൻ പോൾ, രാജു പീടിക പറമ്പിൽ, ഷാജി വള്ളികാട്, ഫിലിപ്പ് കണ്ണമല, ബെന്നിറ്റ് ഈട്ടിക്കൽ, സബിൻ മലയിൽ തെക്കേതിൽ, ബിനു കവിയൂർ എന്നിവർ സന്നിഹിതർ ആരുന്നു

Related posts

Leave a Comment