ഐഎൻടിയുസി വൃക്ഷമഹോത്സവം തുടങ്ങി

ഇടതു സർക്കാരിന് പ്രതിബദ്ധത നഷ്ടപ്പെട്ടു
-വി.ഡി. സതീശൻ

തിരുവനന്തപുരം:അഴിമതിയും കെടുകാര്യസ്ഥതയും ആവർത്തിച്ച് അടയാളപ്പെടുത്തി ഇടതുസർക്കാർ വൻപരാജയത്തിലേക്ക് നീങ്ങുകയാണെന്നും സർക്കാരിന് ജനങ്ങളോടുള്ള വിശേഷിച്ച് തൊഴിലാളികളോടും പാവപ്പെട്ട വരോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടൂവെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും
എ. പ്ലസ് നേടിയ കുട്ടികൾക്ക് പോലും തുടർപഠനത്തിന് സൗകര്യം ലഭിക്കില്ല എന്നത്  ആയിരക്കണക്കിന് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും  ആശങ്ക ഉളവാക്കിയിരിക്കയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
കോവിഡ് വ്യാപനം ശമിക്കാത്ത സാഹചര്യത്തിൽ ഇരുപതിനായിരത്തിലധികം വരുന്ന കോവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ട നടപടി സമയോചിതമാണോ എന്ന കാര്യവും സർക്കാർ ആലോചിക്കണം.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല.

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി.സംഘടിപ്പിച്ച വൃക്ഷ മഹോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഡി.സി.സിപ്രസിഡൻറായി ചുമതലയേറ്റ പാലോടു രവിയുടെ സ്വീകരണ ചടങ്ങും മുസ്ലിം അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

തിരുവനന്തപുരം ഡി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റ മുൻ ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡൻ്റുകൂടിയായ പാലോടു രവിക്ക് തൊഴിലാളി യൂണിയനുകൾ സ്വീകരണം നൽകി. ഡി.സി.സി.യുടെ സ്വാതന്ത്ര്യ സമര സ്മൃതി ഭവൻ വായനശാലയിലേയ്ക്ക് വിവിധ തൊഴിലാളി യൂണിയനുകൾ 250 ലേറെ പുസ്തകങ്ങൾ ചടങ്ങിൽ കൈമാറി.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
യു.ഡി.എഫ്. കൺവീനർ
എം. എം .ഹസ്സൻ ഐ.എൻ.ടി.യു.സി .സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ,
വി. എസ്. ശിവകുമാർ ,ഡി.സി.സി. പ്രസിഡണ്ട് പാലോട് രവി,അഡ്വ.ജി.സുബോധൻ,
ആർ. ശശിധരൻ ,ജോസ് ഫ്രാങ്ക്ളിൻ, കായ്പ്പാടി നൗഷാദ്, പത്താങ്കല്ല് സുഭാഷ്,
മലയം ശ്രീകണ്ഠൻ നായർ, ആർ.എസ്.വിമൽ കുമാർ, നെയ്യാറ്റിൻകര പ്രദീപ്,
നിസ്സാർ പുത്തൻപളളി, വി.ലാലു, ഹാജാ നാസ് മുദ്ദീൻ, അഡ്വ.കല്ലറ ബാലചന്ദ്രൻ, രാജലക്ഷമി, ഷെമീർ വള്ളക്കടവ്,
നൈസാം വർക്കല, വെള്ളനാട് ശ്രീകണ്ഠൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment