കോൺ​ഗ്രസ്-ഐഎൻടിയുസി ദേശീയ കോർഡിനേഷൻ കമ്മിറ്റി ഉടൻ: രാഹുൽ

വയനാട്: ദേശീയ തലത്തിൽ കോൺ​ഗ്രസും ഐഎൻടിയുസിയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാ ​ഗാന്ധി തുടങ്ങിയവരുടെ കാലത്ത് ഐഎൻടിയുസിയും പാർട്ടിയും തമ്മിലുള്ള ബന്ധം അതിശക്തമായിരുന്നു. പാർട്ടിയുടെ അനിഷേധ്യമായ ഭാ​ഗമാണ് ഐഎൻടിയുസി എന്ന് പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധിയും തുറന്നു സമ്മതിച്ചിട്ടുണ്ട്. പാർട്ടിയുമായി ഐഎൻടിയുസി കൂടുതൽ അടുത്ത് പ്രവർത്തിക്കണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. കോൺ​ഗ്രസ്-ഐഎൻടിയുസി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ദേശീയ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പ് നൽകി.
രാഹുൽ ഗാന്ധിയുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ കല്പറ്റയിലായിരുന്നു കൂടിക്കാഴ്ച. ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ, ദേശീയ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ, വയനാട് ജില്ലാ പ്രസിഡൻ്റ് പി.പി. അലി എന്നിവരും ചന്ദ്രശേഖരനൊപ്പം രാഹുൽ ​ഗാന്ധിയെ കണ്ടു.

Related posts

Leave a Comment