പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ഓട്ടോ കെട്ടിവലിച്ച് ഐ എന്‍ ടി യു സി പ്രതിഷേധം


കൊണ്ടോട്ടി : അനിയന്ത്രിതമായി പെട്രോൾ – ഡീസൽ വില വർധിപ്പിച്ച് സാധാരണക്കാരന്റെ നടുവൊടിക്കാൻ മത്സരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഓട്ടോ കെട്ടിവലിച്ച് പുളിക്കൽ മണ്ഡലം  ഐ എൻ ടി യു സി പ്രതിഷേധിച്ചു. ആലുങ്ങൽ നിന്ന് പുളിക്കൽ വരെയാണ് പ്രവർത്തകർ വാഹനം കെട്ടിവലിച്ചത്. പുളിക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.കെ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് സി പ്രമേഷ് അധ്യക്ഷത വഹിച്ചു. മോട്ടോർ ഫെഡറേഷൻ ഐഎൻ ടി യു സി സംസ്ഥാന സെക്രട്ടറി കെ ബാലൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അൻവർ അരൂർ, ബ്ലോക്ക് കോൺഗ്രസ് ൈവ പ്രസിഡണ്ട് പി ശിവദാസൻ ,മോട്ടോർ ഫെഡറേഷൻ ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി നബീർ കുട്ടൻ കാവിൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ വി സൈനുദ്ദീൻ, എൻ കെ യസീദ് കോയ തങ്ങൾ, എൻ സത്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സമദ്, ഐ എൻ ടി യു സി ഭാരവാഹികളായ എം സി മൂസ്സ, കെ  സി നാസർ,പി ടി ബാബു, അൻവർ ആലുങ്ങൽ , കെ പി ഫൈസൽ, സി അഫ്സൽ, ശശി ചെറുമുറ്റം സംസാരിച്ചു.

Related posts

Leave a Comment