കാരോട് ബൈപാസില്‍ നാളെ ഉപവാസ സമരം

  • പണി തീരുംമുന്‍പേ ടോൾ പിരിവ് , ഐ.എൻ.ടി.യു.സി സമരം


തിരുവനന്തപുരം: റോഡ് പണി പൂർത്തിയാകുന്നതിനു മുമ്പ് ടോൾ പിരിക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ തൊഴിലാളികൾ ചാക്ക നാഷണൽ ഹൈവേ റീജിയണൽ ഓഫീസ് പടിക്കൽ സെപ്റ്റംബര്‍ എട്ടിന് സത്യാഗ്രഹം നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചതായി ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അറിയിച്ചു.

ഐ.എൻ.ടി.യു.സി.  സംസ്ഥാന  പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.

ജില്ലാ നേതൃയോഗത്തിൽ കെ.പി.തമ്പി കണ്ണാടൻ, അഡ്വ.ജി.സുബോധൻ, ഹാ ജാ നാസിമുദ്ദീൻ, വി ലാലു, പുത്തൻപള്ളി നിസ്സാർ, മുജീബ് റഹുമാൻ, ആൻറണി ആൽബർട്ട്, പ്രശാന്ത് ശാസ്തമംഗലം, വെട്ടു റോഡ്സലാം, ആർ.എസ്സ്.വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment