Connect with us
48 birthday
top banner (1)

crime

തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നു പിടിച്ചു; അഡ്വ. ആളൂരിനെതിരെയുള്ള യുവതിയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്

Avatar

Published

on

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ ബി.എ ആളൂരിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്. ഭൂമി കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയോട് ആളൂർ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആളൂരിന്‍റെ മൊഴിയെടുക്കുക എന്നാണ് പുറത്തു വരുന്ന വിവരം.

Advertisement
inner ad

അതേസമയം യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. ജനുവരി 31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നു പിടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം ഉണ്ടായത് എന്നും യുവതി പറയുന്നു.

തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയിൽ യുവതി വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

Advertisement
inner ad

അതേസമയം പരാതിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളൂരിന്റെ പ്രതികരണം.യുവതി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ ജൂനിയർ അഭിഭാഷകർ അടക്കം ഓഫീസിലുണ്ടായിരുന്നു. യുവതിയുടെ കേസിൽ തന്‍റെ ജൂനിയർ അഭിഭാഷകരെ നേരിട്ട് ഇടപെടിക്കുന്നതിൽ പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വിരോധമാകാം പരാതിയ്ക്ക് പിറകിലെന്നും ആളൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad

crime

ജയിലിൽ ലഹരി വസ്തു എത്തിക്കാൻ വിസമ്മതിച്ച കൂട്ടാളിയെ വീടുകയറി വെട്ടി ഗുണ്ടാസംഘം

Published

on

തിരുവനന്തപുരം: വിയ്യൂർ ജയിലിൽ ലഹരി വസ്തു എത്തിക്കാത്തതിൽതുടർന്ന് കൂട്ടാളിയെ ഗുണ്ടാ സംഘം വീട് കയറി വെട്ടി പരുക്കേൽപിച്ചു. പൂജപ്പുര തൃക്കണ്ണാപുരം ടഗോർ റോഡ് സിഎസ്ഐ പള്ളിക്ക് സമീപം ശ്രീവിനായകത്തിൽ ശരത്തിനെയാണു വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മലയിൻകീഴ് പെരുകാവ് പിടാരം സ്വദേശികളായ ഷമീർ (24), വിനീഷ് (24) തൃക്കണ്ണാപുരം ഞാലിക്കോണം പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ മഹേന്ദ്രൻ (25) എന്നിവരെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും ഹെൽമറ്റ് കൊണ്ട് അടിച്ച് കഴുത്തിലും പരുക്കേൽപിച്ചു.

Advertisement
inner ad

ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയുടെ സംഘത്തിൽപെട്ടവരാണ് വെട്ടേറ്റയാളും പ്രതികളും. ഇവർ പലതവണ ശ്രീജിത്ത് ഉണ്ണിക്ക് ജയിലിൽ ലഹരി എത്തിച്ചെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് നിറച്ച കുപ്പി മതിലിനു സമീപത്തു നിന്നു ജയിൽ വളപ്പിലേക്ക് എറിഞ്ഞു കൊടുക്കും. ശരത്ത് ആണ് കൃത്യസ്ഥാനത്ത് കുപ്പി എറിയുന്നത്. ഗോകുൽ ജയിലിൽ നിന്നും ഇറങ്ങി രണ്ടാം ദിവസമാണ് ആക്രമണം നടത്തിയത്. ബൈക്ക്, 40,000 രൂപ വിലവരുന്ന മൊബൈൽഫോൺ, 7000 രൂപ അടങ്ങിയ പഴ്സ് എന്നിവയും കവർന്നു.

Advertisement
inner ad
Continue Reading

crime

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി

Published

on

വില്‍മിംഗ്ടണ്‍ (യുഎസ്): നിയമവിരുദ്ധമായി തോക്ക് വാങ്ങാന്‍ കള്ളം പറഞ്ഞതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി. തോക്ക് കൈവശം വെക്കാന്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഹണ്ടര്‍ ബൈഡന്‍ കള്ളം പറയുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഫെഡറല്‍ കോടതി ജൂറി അദ്ദേഹത്തിനെതിരായ മൂന്ന് കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ കുറ്റങ്ങളിലാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement
inner ad

എല്ലാ ആരോപണങ്ങളും ഹണ്ടര്‍ ബൈഡന്‍ നിഷേധിച്ചിട്ടുണ്ട്. അടുത്ത വിചാരണ സെപ്റ്റംബര്‍ അഞ്ചിന് ലോസ് ആഞ്ജലസില്‍ നടക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement
inner ad
Continue Reading

crime

അടുത്ത ബന്ധുക്കൾ കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിക്കും; പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവം

Published

on

ആലുവ: അടുത്ത ബന്ധുക്കളും മറ്റും കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവമെന്നു പൊലീസ്. കഴിഞ്ഞ ദിവസം കീഴ്മാട് എടയപ്പുറം സ്വദേശിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹിന്ദിയിൽ നന്നായി മറുപടി പറഞ്ഞതിനാൽ നടന്നില്ല. ഇതോടെ പതറിയ തട്ടിപ്പുകാരൻ സംഭാഷണം അവസാനിപ്പിച്ചു. ഫോൺ ഓഫാക്കുകയും ചെയ്തു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടാണു സംഘം പണം തട്ടാൻ ശ്രമിക്കുന്നതെന്നും അവർ പറയുന്നു.

Advertisement
inner ad

കഴിഞ ദിവസമാണ് എടയപ്പുറം സ്വദേശിയുടെ മകൾക്കു ദുബായിലാണ് ജോലി. അമ്മയുടെ ഫോണിലേക്കാണ് 12 അക്ക നമ്പറിൽ നിന്നു കോൾ എത്തിയത്. മകൾ ലഹരിക്കേസിൽ ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു പറഞ്ഞതോടെ വീട്ടമ്മ ഫോൺ ഭർത്താവിനു കൈമാറി. മകൾ രക്ഷപ്പെടണമെങ്കിൽ തങ്ങൾ ആവശ്യപ്പെടുന്നതു ചെയ്യണമെന്നായിരുന്നു നിർദേശം. കാനഡയിൽ ആണു മകൾക്കു ജോലിയെന്നു പിതാവു കളവു പറഞ്ഞപ്പോൾ കനേഡിയൻ പൊലീസ് അറിയിച്ചതനുസരിച്ചാണ് ഇവിടെ അന്വേഷണം നടക്കുന്നതെന്നായി വിശദീകരണം. സംഭവം തട്ടിപ്പാണെന്നു മനസ്സിലായ പിതാവ് ഹിന്ദിയിൽ ക്ഷുഭിതനായി സംസാരിച്ചതോടെ ഫോൺ കട്ടായി. വിളിച്ചയാളുടെ പ്രൊഫൈൽ ചിത്രം പൊലീസ് വേഷത്തിലാണ്.
തട്ടിപ്പുകാർ വിളിക്കുന്നത് ഇന്റർനെറ്റ് കോളായതിനാൽ അവരെ കണ്ടെത്തുക പ്രയാസമാണെന്നു പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured