ലഹരി പാര്‍ട്ടി: കൊല്ലത്തെ ഫ്ലാറ്റില്‍ നിന്നും മുഖ്യ കണ്ണിയായ യുവതിയടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: നഗരത്തിലെ ഒരു ഫ്ലാറ്റില്‍ നിന്നും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയവരെ എക്സൈസ് പിടികൂടി. 4 പേരെയാണ് എക്സൈസ് പിടികൂടിയത്. ഇവര്‍ക്കെതിരെ കേസെടുത്തു. ഫ്ലാറ്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരെയും അന്വേഷണം സാരംഭിച്ചിട്ടുണ്ട്.

ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റില്‍ നിന്നു ബഹളം കേട്ടപ്പോള്‍ സമീപവാസികളാണ് എക്സൈസില്‍ പരാതിപ്പെട്ടത്. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്.

ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ പതറിയ സംഘം മയക്കുമരുന്ന്, ശുചിമുറിയില്‍ നിക്ഷേപിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചു. അതും വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കള്‍ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിന്‍വാതില്‍ വഴി 3 നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപെട്ടു.

ഫ്ലാറ്റില്‍ നടത്തിയ തിരച്ചിലിലും, യുവാക്കള്‍ ഉപയോഗിച്ച സ്കൂട്ടറില്‍നിന്നും കഞ്ചാവും മറ്റും കണ്ടെത്തി. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്മെന്റ് പുഷ്പരാജന്‍ മകന്‍ ശ്രീജിത്ത് (27) എന്നിവരെയും, എക്സൈസ് കസ്റ്റഡിയിലെടുത്തു.

ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജന്‍റാണ്. ഇവരെ കൂടാതെ ഫ്ലാറ്റില്‍ നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും (28) കേസെടുത്തു. ഇയാള്‍ കൊലപാതക കേസിലും, ഒട്ടേറെ ലഹരി മരുന്നു കടത്ത്‌ കേസുകളിലും പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment