Connect with us
48 birthday
top banner (1)

Featured

മനുഷ്യരെ നരകപ്രാപ്തമാക്കുന്ന
ഉഷ്ണതരംഗങ്ങൾ

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

ശക്തമായ ഉഷ്ണതരംഗങ്ങൾ ജീവിതത്തിൻറെ സമസ്തമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉത്തരാഫ്രിക്ക, യുറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഉഷ്ണതരംഗത്തിൻറെ പിടിയിലമർന്നതിനാൽ കാടുകൾ പച്ചയ്ക്ക് കത്തിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനിർമ്മിത ശാസ്ത്രങ്ങൾക്ക് പിടിതരാത്തവിധം ആഴ്ചകളോളം തീ പടർന്ന് വനത്തിൻറെ സകല ഹരിതാഭകളെയും ചാരനിറമാക്കിയിരിക്കുന്നു. അത് ജീവസമൂഹത്തിൻറെ നാളെയുടെ നല്ല പ്രതീക്ഷകളെ ആശങ്കാകുലമാക്കുന്ന ദുരന്തകാഴ്ചയാണ്. ദശകങ്ങളായി ലോകം ചർച്ച ചെയ്യപ്പെടുന്ന ആഗോളതാപനം അതിൻറെ പൂർണ്ണ സാക്ഷാത്കാരത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്. മനുഷ്യൻറെ മാത്രമല്ല സകല ചരാചരങ്ങളുടെയും ആവാസവ്യവസ്ഥയെ താളംതെറ്റിക്കുന്ന ചുവടുവയ്പ്പാണത്. മാറുന്ന ഭൂമിയുടെ കാലോചിതമായ നിറഭേദങ്ങളാൽ എത്രയോ വന്യമൃഗങ്ങൾ, ഷഡ്പദങ്ങൾ, പറവകൾ, ഉരഗങ്ങൾ എന്നിവ ഇവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിജീവിച്ച ജീവിവർഗ്ഗങ്ങളാകട്ടെ എത്രയോ പരിണാമപഥങ്ങളിലൂടെ സഞ്ചരിച്ചൊടുവിലാണ് ഇന്നിൻറെ നേർസാക്ഷ്യമെന്നപോലെ നിലകൊള്ളുന്നത്. ആ അതിജീവനത്തെയും നിലനിൽപ്പിനെയും നിഷ്പ്രഭമാക്കുംവിധമാണ് പുതിയ പ്രഹേളികപോലെ ഉഷ്ണതരംഗങ്ങൾ സസ്യ-മൃഗസഞ്ചയത്തിനുമേൽ ഉണർവ്വിൻറെ എല്ലാ ഈർപ്പങ്ങളും കെടുത്തി നിരുന്മേഷത്തിലേക്കും മരണത്തിലേയ്ക്കും നയിക്കാൻ ഒരുമ്പെടുന്നത്. കേരളവും ഒരർത്ഥത്തിൽ അതിൻറെ പിടിയിലമർന്നിരിക്കുന്നുവെന്നുവേണം കരുതാൻ. അതിൻറെ തെളിവായി മഴദിനങ്ങൾ കുറഞ്ഞതിനെ കാണാം. തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുമാസം പിന്നിടുമ്പോൾ കേരളത്തിൽ മഴയുടെ കുറവ് 32 ശതമാനം ആണെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇനി ഒരു കരുതൽ അക്കാര്യത്തിൽ എടുക്കുന്നത് നല്ലതാണ്. പ്രവചനാതീതമായി അടുത്തവർഷം ഇപ്പോഴത്തെക്കാൾ മഴ കുറഞ്ഞാൽ അപ്പോൾ എന്തുന്യായമാണ് കൂട്ടിനെത്തുക എന്നുകൂടി ഓർക്കണം. നിലവിലുള്ള ജലാശയങ്ങൾ മലിനപ്പെടുത്താതെ സംരക്ഷിക്കുന്നതോടൊപ്പം ഉറവകളുടെ ഗർഭഗൃഹങ്ങൾ തേടിയുള്ള അശാസ്ത്രീയമായ അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നത് ഭൂമിയുടെ സ്വതസിദ്ധതാളം നിലനിർത്താൻ പര്യാപ്തമായിരിക്കും. ഭൂഗർഭ ജലചൂഷണം ഒരുതരം കടുംവെട്ടിന് തുല്യമായ കാര്യമാണ്. ജീവൻറെ അവസാന കണികയെയും ഇല്ലായ്മ ചെയ്യുന്ന പ്രക്രിയ. വർത്തമാനകാല സുഖത്തിനുവേണ്ടി ഭാവികാല ജീവിതത്തെ പണയപ്പെടുത്തുന്ന സകല പ്രവൃത്തികളും നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്. അതിനെ ന്യായീകരിക്കാൻ ഏതുവാക്കുകളെ കൂട്ടുപിടിച്ചാലും സാമാന്യ ബുദ്ധിക്ക് അത് തെറ്റുതന്നെയാണ്.
ഉഷ്ണതരംഗം എല്ലാരംഗത്തും പ്രത്യക്ഷമായും പരോക്ഷമായും പിടികൂടിയിരിക്കുകയാണ്. അതിന് തെളിവാണ് കേരളത്തിലെ സാമ്പത്തികമേഖല നേരിടുന്ന അസാധാരണ പ്രതിസന്ധി. അതും കേരളീയ ജീവിതത്തിലും ആവാസവ്യവസ്ഥയിലും ഒട്ടും ചെറുതല്ലാത്തവിധം ബാധിക്കുന്ന കാര്യമാണ്. സാമ്പത്തിക കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയ വിഷയമാണെന്നുമാത്രം. കേരളത്തിൽ മഴ കുറഞ്ഞതുപോലെ മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണിത്. ഈ ദുർഘടാവസ്ഥ തരണം ചെയ്യുവാൻ സാമ്പത്തിക വർഷത്തിൻറെ ആദ്യനാലുമാസങ്ങളിൽ 16,000 കോടി രൂപയാണ് സർക്കാരിന് എടുക്കേണ്ടി വന്നിട്ടുള്ളത്. ജൂലൈയിൽ മാത്രം 7,500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു. ഇതിനിടയിൽ ഓണച്ചെലവ് മുൻനിർത്തി സർക്കാർ 2,000 കോടി രൂപ കൂടി കടം എടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ 8,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. അപ്പോൾ 2,000 കോടി കൊണ്ട് ഒന്നിനും തികയുകയില്ല. ഇനി 2024 മാർച്ച് വരെ ആകെ എടുക്കാവുന്നത് 4,000 കോടി രൂപമാത്രവും. ക്ഷേമപെൻഷൻ, ബോണസ്സ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആർ.ടി.സി എന്നിവയ്ക്ക് നൽകേണ്ട സഹായധനം ഇതിനൊക്കെ എങ്ങനെ പണം കണ്ടെത്തും എന്ന അതിഗഹന ചിന്തയിലാണിപ്പോൾ സംസ്ഥാനസർക്കാർ. മുണ്ട് മുറുക്കി ഉടുത്തുടുത്ത് നട്ടെല്ലുവരെ എത്തിയാലും ഇതിന് പരിഹാരം ഉണ്ടാകുമോ എന്നാണ് ചിന്തിക്കേണ്ടത്. അത്രമാത്രം കേരളത്തിലെ സാമ്പത്തിക ഉഷ്ണതരംഗം ആവാസവ്യവസ്ഥയെയും നിലനിൽപ്പിനെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഗൃഹനാഥന്മാരുടെ കുപ്പായത്തിലെ സാമ്പത്തിക കീശകൾ നഗ്നമായ വായ തുറന്ന് മുകളിലേക്ക് നോക്കി വേഴാമ്പലിനെപ്പോലെ പണക്കാർമേഘങ്ങൾ പെയ്യുന്നതും നോക്കി തപസ്സുതുടരുന്നു. അങ്ങനെ ബാലഗോപാലൻറെ സാമ്പത്തികദാഹം കേരളീയ സമൂഹത്തിൻറെ പൊതുദാഹമായി പരിസംക്രമിക്കപ്പെടുന്നു. നിർമ്മല സീതാരാമൻ ഈ രാമായണമാസത്തിലെങ്കിലും ഒരുകുടംപാനജലമെങ്കിലും ഈ വരണ്ട നാവുകളിൽ ഒഴിച്ചുതന്നിരുന്നെങ്കിൽ കാണം വിൽക്കാതെയെങ്കിലും ഓണം ഉണ്ണാമായിരുന്നു.

വാൽക്കഷണം:
ഉഷ്ണതരംഗങ്ങൾ പലവിധമാണ്. പ്രകൃതിയുടെ താളഭംഗമായും സാമ്പത്തികതാളഭംഗമായും ബന്ധപ്പെട്ട് അത് അനുഭവമാകാറുണ്ടെങ്കിലും രാഷ്ട്രീയ താളഭംഗത്തിൻറെ മികച്ച ഉദാഹരണമായി അതിനെ മാറ്റിയെടുത്തത് കേന്ദ്ര-മണിപ്പൂർ ബിജെപി സർക്കാരുകളാണ്. മണിപ്പൂരിലെ മെയ്തേയി-കുക്കി വിഭാഗങ്ങളുടെ തമ്മിലടി അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ച് രക്ഷിതാവാകേണ്ട പ്രധാനമന്ത്രി അടി കണ്ട് വിസിലൂതി സിനിമ കാണുംപോലെ ഇരുട്ടുമുറിയിലൊളിച്ചിരിക്കുന്നു. കൂടാതെ ഒരു ഗ്ലാമർ പടം കാണുന്നമാതിരി ഭാരതസ്ത്രീയുടെ നഗ്നത കണ്ട് നെടുവീർപ്പിടുന്നു. അങ്ങനെയുള്ള പ്രധാനമന്ത്രിയാണ് ഇവിടം സ്വർഗ്ഗമാക്കണമെന്ന് പറഞ്ഞ് മൂന്നാമൂഴത്തിന് കാത്തിരിക്കുന്നത്. പ്രിയമുള്ളവരെ സൂക്ഷിക്കണം. രാഷ്ട്രീയ ഉഷ്ണതരംഗത്തിൻറെ കൂട്ടുകാരനാണ് അദ്ദേഹം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഉത്രാടപാച്ചിലിൽ മലയാളികൾ; ഇന്ന് ഒന്നാം ഓണം

Published

on

ഇന്ന് ഉത്രാടം. അത്തം തൊട്ട് തുടങ്ങിയ ആഘോഷനാളുകൾ തിരുവോണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സദ്യവട്ടങ്ങൾ ഒരുക്കാനും ഒണക്കളികളിൽ പങ്കെടുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലുമുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരക്കിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്.

Continue Reading

Featured

അണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം: ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നീട്ടി

Published

on

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ ആനയറ വേൾ‍ഡ് മാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അണ്ടർ വാട്ടർ അക്വാ ടണലിൽ കടൽക്കാഴ്ചകൾ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നാലുമണിക്കൂർ ദീർഘിപ്പിച്ചു. ഇന്നു മുതൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം രാത്രി 11 വരെയാണ് നീട്ടിയത്.
മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന ന​ഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.
തലസ്ഥാന ന​ഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ തുടരും.
കടലിനടിയിലെ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം,​ വർണത്തത്തകളെ ഓമനിക്കാം, അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റാം. ജീവലോകത്തിലെ അപൂർവകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാ​ഗത്തിൽ ഒരുക്കിയിരിക്കുന്നത്. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങിയവ പെറ്റ് ഷോയിലുണ്ട്. പ്രദർശന നഗരിയിലെ സെൽഫി പോയിന്റുകളാണ് മറ്റൊരു ആകർഷണം. ഈ പോയിന്റുകളിൽ നിന്ന് അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ചിത്രമെടുക്കാനാകും.

Advertisement
inner ad
Continue Reading

Featured

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ ഡ്രൈവിങ്; 9 വിദ്യാർഥികൾക്ക് നോട്ടീസയച്ച് പോലീസ്

Published

on

കോഴിക്കോട്∙ ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 9 വിദ്യാർഥികൾക്കു നോട്ടീസ് നൽകി പൊലീസ്. സംഭവത്തിൽ 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിലെ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ആഡംബര കാറുകളിൽ റോഡിലൂടെ അപകടകരമായ രീതിയിൽ വിദ്യാർഥികൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്.

Continue Reading

Featured