പാർട്ടി വിട്ടതിൽ കനയ്യയോട് അസഹിഷ്ണുത ; പോസ്റ്റർ ഒട്ടിച്ചതും കീറുന്നതും സഖാക്കൾ

ആലപ്പുഴ: കനയ്യ കുമാറിനായി സിന്ദാബാദ് വിളിച്ചവരും ആസാദി മുദ്രാവാക്യം ഏറ്റവും വിളിച്ച സഖാക്കളും ഇപ്പോൾ പാർട്ടിയുടെ പോസ്റ്റർ കീറുന്ന തിരക്കിൽ. ഇക്കഴിഞ്ഞ 19ന് നടന്ന എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സമ്മേളന പോസ്റ്റർ ചിത്രം കനയ്യയുടേതായിരുന്നു. മുൻകാലങ്ങളിൽ ഭ​ഗത് സിങ്ങിന്റെ ചിത്രങ്ങളായിരുന്നു എഐവൈഎഫ് പോസ്റ്റുകളിൽ കണ്ടിരുന്നത്. ഭ​ഗത് സിങ്ങിന് തുല്യനെന്ന നിലയിലാണ് യുവജന സഖാക്കൾ കനയ്യയേ വാഴ്ത്തിയിരുന്നത്. അതിനാലാണ് മറ്റു സഖാക്കളെയും ഭഗത് സിങ്ങിനെയും ഒഴിവാക്കി കനയയ്യയുടെ പോസ്റ്ററുകൾ പ്രചരിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടി നയത്തിന് വിരുദ്ധമാണ് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പടം പോസ്റ്ററുകളിൽ നൽകുന്നത്. എന്നാൽ ഫാസിസ്റ്റ് വിരുദ്ധ പോരാളി ഇന്ത്യൻ ചെഗുവേര തുടങ്ങിയ പരിവേഷങ്ങൾ ആണ് സഖാക്കൾ കനയ്യക്ക് നൽകിയിരുന്നത്. ഈ മാസം ആദ്യം തന്നെ കനയ്യ പാർട്ടി വിടുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ അതെല്ലാം ബൂർഷ്വാ മാധ്യമങ്ങളുടെ കള്ളപ്രചാരണം ആണെന്നാണ് പാർട്ടി ദേശീയ സെക്രട്ടറി ഡി രാജ അടക്കമുള്ളവരുടെ പ്രസ്താവന വിശ്വസിച്ചാണ് കനയ്യ കുമാറിന്റെ ചിത്രം ഉപയോഗിച്ചത്. എന്നാൽ ഇദ്ദേഹം കോൺഗ്രസിൽ ചേർന്നതോടെ കഴിഞ്ഞദിവസങ്ങളിൽ തങ്ങൾ തന്നെ പതിച്ച പോസ്റ്ററുകൾ കീറി നശിപ്പിക്കേണ്ട ഗതികേടിലായി കുട്ടി സഖാക്കൾ.

Related posts

Leave a Comment