മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഇടപെടൽ; മൂവാറ്റുപുഴയിലെ യാത്രാ ക്ലേശത്തിന് ആശ്വാസം; നിർത്തി വെച്ചിരുന്ന കെ.എസ്‌.ആർ.ടി.സി. സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി

പോത്താനിക്കാട്: കോവിഡിനെ തുടർന്ന് നിർത്തലാക്കിയിരുന്ന കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് തീരുമാനമായി. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഗതാഗത വകുപ്പ് മന്ത്രി, കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടർ, ഓപ്പറേഷൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

ആദ്യ ഘട്ടത്തിൽ അഞ്ചു സർവീസുകൾ ആരംഭിക്കും. ഇതിനായി മതിയായ ബസുകൾ മൂവാറ്റുപുഴ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കെ.എസ്. ആർ.ടി.സി സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സംസ്ഥാനമൊട്ടാകെ അനിശ്ചിതത്വം നിലനിൽക്കുന്ന പ്രതികൂല സാഹചര്യത്തിനിടയിലാണ്, എം.എൽ.എ നിയമസഭയിലും മന്ത്രി- ഉദ്യോഗ്സ്ഥതല ഇടപെടലിലൂടെ, പൊതു ഗതാഗതം ഇല്ലാത്തതിനാൽ നട്ടം തിരിയുന്ന മൂവാറ്റുപുഴയിലെ ഗ്രാമീണ ജനതയ്ക്ക് ഏറെ ആശ്വാസവും അനുഗ്രഹമാകുന്ന ഈ നടപടി ഉണ്ടായിട്ടുള്ളത്.

Related posts

Leave a Comment