ഡോ. മാത്യു കുഴൽനാടൻ എം എൽ എയുടെ ഇടപെടൽ; പോത്താനിക്കാട് ഫയർ സ്റ്റേഷൻ തുടർ നടപടികൾക്കായി സ്ഥലം പരിശോധന നടത്തി

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്നുള്ള ആവശ്യം ശക്തമായിട്ട് വർഷങ്ങൾ കഴിഞ്ഞു. പോത്താനിക്കാട് പൈങ്ങോട്ടൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഒരു അത്യാഹിതം സംഭവിച്ചു കഴിഞ്ഞാൽ ആശ്രയിക്കേണ്ടി വരിക കിലോമീറ്ററുകൾ അകലെയുള്ള കല്ലൂർക്കാട് ഫയർ സ്റ്റേഷന്റെ സേവനമാണ്. ഈ അധിക ദൂരം സന്നദ്ധ സംഘം എത്തുമ്പോഴേക്കും അത്യാഹിതത്തിന്റെ വ്യാപ്തി നിയന്ത്രണതീതമായിട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് മുവാറ്റുപുഴ എം എൽ എ ഡോ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം ജോസഫ്, വാർഡ് മെമ്പർമാരായ ജോസ്‌ വർഗീസ്, സജി കെ വർഗീസ് തുടങ്ങിയവർ ചേർന്ന് പോത്താനികാട് പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ തുടങ്ങണം എന്ന് ആവശ്യപെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. അതിന്റെ തുടർ നടപടികൾക്കായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. സ്ഥലത്തു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത്‌ ഭരണാധികാരികൾ അറിയിച്ചു.

Related posts

Leave a Comment