Connect with us
48 birthday
top banner (1)

Kerala

അന്താരാഷ്ട്ര കായിക സമ്മേളനം:
ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക രംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും, വികേന്ദ്രീകൃത പദ്ധതി ആസൂത്രണവും ലക്ഷ്യമിട്ട് ഈമാസം 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ  issk.in ൽ ഡെലിഗേറ്റ് പാസ്സിനായി അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് മാത്രമേ ഡെലിഗേറ്റ് രജിസ്ട്രേഷൻ സാധ്യമാകൂ. കേരളത്തിൻ്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, കേരളത്തിൻ്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. പദ്ധതികൾ, നിക്ഷേപങ്ങൾ, പങ്കാളിത്ത ഓഫറുകൾ എന്നിവ അവർക്ക് സമ്മിറ്റിൽ അവതരിപ്പിക്കാൻ കഴിയും.
20 രാജ്യങ്ങളിൽ നിന്നും 100 നു മുകളിൽ സ്പോർട്സ് മേഖലയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ പങ്കെടുക്കുന്ന 13 ഓളം കോൺഫെറൻസുകൾ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. വിവിധ  അക്കാദമിക് സെഷനുകൾ, പേപ്പർ പ്രസൻ്റേഷനുകൾ, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് പിച്ച് ആന്റ് ഷോക്കേസ്, സ്പോർട്സ് ഗുഡ്സ് ആന്റ് സർവീസസ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ, കേരള സ്പോർട്സ് ആർക്കൈവ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ്‌വറക്കിങ്, സ്പോർട് ആർട്, സ്പോർട്സ് മ്യൂസിക് ബാൻഡ്, ലോഞ്ച് പാഡ്, സിഎസ്ആർ കണക്ട്, റൗണ്ട് ടേബിൾ, വൺ ടു വൺ മീറ്റുകൾ, മോട്ടോറാക്സ്, ഇ സ്പോർട്സ് അരീന തുടങ്ങിയവ സമ്മിറ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

crime

യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Published

on

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെയാണ് (30) രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ് അഞ്ചരയോടെ അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്.

രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ കഠിനംകുളം പോലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ സ്കൂട്ടറും സംഭവസ്ഥലത്തുനിന്നും കാണാതായി. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത് എന്നാണ് നിഗമനം.

Advertisement
inner ad
Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Kerala

‘എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്’ ;പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി വി ഡി സതീശന്‍

Published

on


തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രകോപിതനായ സതീശന്‍ കൈയിലെ പേപ്പറും വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.

കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സതീശന്‍ സഭയില്‍ നടത്തിയത്.

Advertisement
inner ad

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയില്‍ പുറത്തുവന്നത്. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാര്‍ ഓടിച്ചത് ഡി.വൈ.എഫ്.ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളര്‍ത്തുകയാണോ. ഇതാണോ നീതിബോധം -വസതീശന്‍ ചോദിച്ചു.

പിന്നാലെ സഭയില്‍ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചത്. സ്പീക്കര്‍ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

Advertisement
inner ad

നമ്മളുടേത് ഒരു സിവിലൈസ്ഡ് സൊസൈറ്റി ആണ്. നീതി നടപ്പാക്കേണ്ട പൊലീസ് ആണ് ഈ വൃത്തികേടിനെ കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്‌നപ്പിങ്ങിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു.

കേസില്‍ പ്രതികള്‍ സി.പി.എം നേതാക്കള്‍ ആണ്. കലാ രാജുവിനെ വസ്ത്രാക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിശ്വല്‍ മീഡിയയില്‍ ഉള്ള കാര്യങ്ങളാണ്. കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലുമാറ്റം ഉണ്ടാകുന്നു, അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നതെങ്ങനെയെന്നും സതീശന്‍ ചോദിച്ചു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Advertisement
inner ad
Continue Reading

Featured