അന്താരാഷ്‌ട്ര നഴ്‌സിങ് ദിനം : പ്രതിജ്ഞ പുതുക്കി നഴ്‌സസ് ദിനാഘോഷം

നാദിർ ഷാ റഹിമാൻ

റിയാദ് : “മനുഷ്യ ക്ഷേമത്തിനായുള്ള ആരോഗ്യ പ്രവർത്തനങ്ങളിൽ അർപ്പണബോധമുള്ള സേവകരായി  ഞങ്ങൾ സ്വയം സമർപ്പിക്കുകയാണെന്ന” ഫ്ലോറൻസ് നൈറ്റിഗേൾ പ്രതിജ്ഞയിലെ പ്രധാന വചനം ഉച്ചത്തിൽ ഉരുവിട്ട് അന്തരാഷ്ട്ര നഴ്‌സിങ് ദിനത്തോടനുബന്ധിച്ച്  പ്രതിജ്ഞ പുതുക്കി  സഫ മക്ക പോളിക്ലിനിക്‌, ഹാരയിൽ നഴ്‌സസ് ദിനം ആഘോഷിച്ചു.

ശരീരത്തിനേൽക്കുന്ന മുറിവുകൾ മരുന്ന് വെച്ച് കെട്ടിയും  മനസ്സിനേകുന്ന മുറിവുകൾക്ക് സാന്ത്വന സ്വരമായും സ്പർശമായും മനുഷ്യരിൽ ഇടപെടുന്നവരാണ് നഴ്‌സുമാർ,  സമൂഹത്തിന് അവരോടുള്ള ആദരവിന് കുറവുകളുണ്ടകരുതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത  ഡോ:അസ്മ ഫാത്തിമ പറഞ്ഞു.

ഡോ:സഞ്ചു ജോസ്,ഡോ:ഹൈദർ അലി ടിപ്പു,ഡോ :ഫർസാന,ഡോ:റൊമാന മതീൻ,എന്നിവർ ആശംസകൾ അർപ്പിച്ചു. നഴ്സുമാരായ ആശിർ,സിജി,ചിഞ്ചു ജേക്കബ്,മറിയാമ്മ തോമസ്,ഷാഹിദ,ഷൈ,ബെഞ്ചാലി,തബസ്സും,മോണിഷ,ആതിര,സജിത,നജ്മ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ക്ലിനിക്കിൽ സന്ദർശകരായെത്തിയവർ  നഴ്‌സുമാർക്ക് സമ്മാനങ്ങളും നൽകിയും പ്രശംസാ വാക്കുകൾ പറഞ്ഞും ആദരിച്ചു.കേക്ക് മുറിച്ച് മധുരം പങ്കിട്ട്  നഴ്‌സസ് ദിനം മധുര ഓർമ്മയാക്കി.

Related posts

Leave a Comment