Cinema
രാജ്യാന്തര ചലച്ചിത്രമേള:
മൽസര വിഭാഗത്തിൽ രണ്ട് മലയാള സിനിമകളും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നീ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ജിയോ ബേബി ചെയര്‍മാനും തിരക്കഥാകൃത്ത് പി.എസ് റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദിൻജിത് അയ്യത്താന്റെ ‘കിഷ്കിന്ധാ കാണ്ഡം’, മിഥുൻ മുരളിയുടെ ‘കിസ് വാഗൺ’, വി.സി അഭിലാഷിന്റെ ‘എ പാൻ ഇന്ത്യൻ സ്റ്റോറി’, ആദിത്യ ബേബിയുടെ ‘കാമദേവൻ നക്ഷത്രം കണ്ടു’, അഭിലാഷ് ബാബുവിന്റെ ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ’, ശോഭനാ പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത ‘ഗേൾഫ്രണ്ട്സ്’, കെ. റിനോഷന്റെ ‘വെളിച്ചം തേടി’, ജിതിൻ ഐസക് തോമസിന്റെ ‘പാത്ത്’, ആർ.കെ കൃഷാന്ദിന്റെ ‘സംഘർഷ ഘടന’ സന്തോഷ്ബാബുസേനൻ സതീഷ് ബാബുസേനൻ സഹോദരങ്ങൾ സംവിധാനം ചെയ്ത ‘മുഖക്കണ്ണാടി’, ജെ ശിവരഞ്ജിനിയുടെ ‘വിക്ടോറിയ’, സിറിൽ എബ്രഹാം ഡെന്നീസിന്റെ ‘വാടുസി സോംബി’ എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Cinema
‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമക്ക് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യില്‍ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും ആരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് പിന്‍വലിച്ചത്.
സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയതോടെ പിന്‍വലിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അനുവദിച്ചു.
Cinema
മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു
‘മാർക്കോ’ എന്ന ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ഡിസംബർ പത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ, സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു. ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.
Cinema
വധഭീഷണി: ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ
മുംബൈ: വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കു
മെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം
രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.
ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ
സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു.
ഇയാളെ കണ്ടെത്താനായി മുംബൈ പോലീ സിന്റെ ഒരു സംഘം റായ്‌പുരിലേക്ക് തിരിച്ചിട്ടു ണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെ യ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അധോ ലോക കുറ്റവാളി ലോറൻസ് ബിഷ്ഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് നടൻ സ ൽമാൻ ഖാനും വൈ പ്ലസ് സുരക്ഷ ഏർപ്പെടു ത്തിയിരുന്നു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login