Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

രാജ്യാന്തര ചലച്ചിത്രമേള; മണിപ്പൂരിൻ്റെ ദുരിത കാഴ്ചയായി ജോസഫ്‌സ് സൺ

Avatar

Published

on

തിരുവനന്തപുരം: കലാപങ്ങൾ സമാധാനം കെടുത്തുന്ന മണിപ്പൂരിൻ്റെ ദുരിത കാഴ്ചയായി ജോസഫ്‌സ് സൺ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഹോബം പബൻ കുമാർ സംവിധാനം ചെയ്ത ചിത്രം കാണാതായ മകനെ തേടിയുള്ള ഒരു അച്ഛൻ്റെ യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷം മണിപ്പൂരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടിയാണ് പങ്കുവെക്കുന്നത്. ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ജനപ്രീതി നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
ജന്മശതാബ്ദി വർഷത്തിൽ മൃണാൾസെന്നിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം പ്രമേയമാക്കി ശ്രീജിത് മുഖർജി ഒരുക്കിയ പടടിക്, ഗുജറാത്തി ചിത്രം കായോ കായോ കളർ, മറാത്തി ചിത്രങ്ങളായ  ഘാത്ത്, ഫോളോവർ, ആസാമീസ് ചിത്രം റാപ്ചർ, ഉത്തം കമഠി ഒരുക്കിയ ഖേർവാൾ തുടങ്ങി ഏഴു ചിത്രങ്ങൾ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അഹമ്മദാബാദിലെ ഒരു മുസ്ലിം കുടുംബത്തിന്റെ ജീവിതം തുറന്നുകാട്ടുന്ന കായോ കായോ കളർ എന്ന ചിത്രം ഗുജറാത്തിലെ സാധാരണക്കാരുടെ വർത്തമാനകാല ജീവിതം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. റോട്ടർ ഡാം മേളയിൽ പ്രദർശിപ്പിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ ഷാരൂഖ് ഖാൻ ചാവഡയാണ്. വംശീയ സംഘർഷം, അഭയാർത്ഥി പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ റാപ്ചർ എന്ന ഡൊമിനിക് സാങ്മ ചിത്രം ലോകാർനോ മേളയിൽ പുരസ്‌കാരം നേടിയിട്ടുണ്ട്.
നോർവേയിലേക്ക് പോകാൻ ആഗ്രഹിച്ച അഞ്ചുവയസുകാരന്റെ കഥയാണ് ബംഗാളി സംവിധായകനായ ഉത്തം കമഠി ഒരുക്കിയ ഖേർവാൾ എന്ന ചിത്രം പറയുന്നത്. ഹിന്ദു വലതുപക്ഷ ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണ് കന്നഡ സംവിധായകൻ ഹർഷാദ് നലവാഡെയുടെ ഫോളോവർ. സഹോദരന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള മാവോയിസ്റ്റ് യുവതിയുടെ അനുഭവങ്ങളാണ് ഘാത്ത് പ്രമേയമാക്കുന്നത്. ഛത്രപാൽ നിനാവേ ആണ് ചിത്രത്തിന്റെ സംവിധായകൻ.

Health

ഡോ. മിധുൻ എം ന് പുരസ്ക്കാരം

Published

on


തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.

Continue Reading

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്

Continue Reading

Featured