Connect with us
48 birthday
top banner (1)

Cinema

രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

Avatar

Published

on

തിരുവനന്തപുരം: മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈമാസം എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് ചിത്രത്തിന്റെ പ്രദർശനം.
സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011ലെ സുഡാൻ വിഭജനസമയത്ത്  അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ  ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.

ഡെലിഗേറ്റ് പാസ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതൽ.  ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍  ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ്  മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാം.

Advertisement
inner ad

Cinema

‘ആടുജീവിതം’ മാർച്ച് 28 മുതൽ

Published

on

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പുതിയ റീലിസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും. ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു എന്ന ക്യാപ്‌ഷനോടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിൽ എത്തും. പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകൾ ഏറെ ചർച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് ആടുജീവിതം. 2018ലാണ് ‘ആടുജീവിതത്തിന്റെ’ കേരളത്തിലെ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാനാണ്. ഛായാഗ്രഹണം സുനില്‍ കെ.സ്, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.

Advertisement
inner ad
Continue Reading

Cinema

മരുന്നില്ല, മരണം വരെ സംഭവിക്കും; ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്?

Published

on

ആമീര്‍ ഖാന്‍ നായകനായി സൂപ്പര്‍ഹിറ്റായി മാറിയ ബോളിവുഡ് ചിത്രമായ ദംഗലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്നാഗറിന്റെ മരണം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ചിത്രത്തില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് നടിയുടെ മരണം. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സുഹാനി ഭട്നാഗറിന്റെ കുടുംബം.

മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചതെന്ന് നടിയുടെ പിതാവ് പറയുന്നു. എയിംസില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളില്‍ നീര് വന്ന് വീര്‍ത്തിരുന്നതായി പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകള്‍ മാത്രമാണ് നിലവില്‍ ആശുപത്രികളില്‍ നല്‍കി വരുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവില്‍ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisement
inner ad
Continue Reading

Cinema

‘ശെയ്താന്റെ’ പോസ്റ്റർ പുറത്ത്

Published

on

അജയ് ദേവ്‌ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം ‘ശെയ്‌താന്റെ്റെ’ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവൻ്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. സൈക്കോളജിക്കൽ ത്രില്ല‍ർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശെയ്താൻ.

‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകുന്ന് നിൽക്കൂ’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗൺ കുറിച്ചത്. ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്‍ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്.സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു.മാർച്ച് എട്ടിനാണ് ശെയ്‌താൻ റിലീസിനെത്തുന്നത്.

Advertisement
inner ad
Continue Reading

Featured