രാജ്യത്ത് അന്താരാഷ്ട്ര വിമാനയാത്ര ; പുതുക്കിയ മാർഗ നിർദേശങ്ങൾ പ്രാബല്യത്തിൽ

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ. ഒമിക്രോൺ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ കേന്ദ്രം ഉടൻ തീരുമാനമെടുക്കും. വിമാന സർവീസുകൾ ഉടൻ ആരംഭിക്കരുതെന്ന് ഡൽഹി സർക്കാർ നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുക്കിയ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസം നിരീക്ഷണം ഏർപ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. യാത്രക്ക് 72 മണിക്കൂർ മുമ്ബ് എടുത്ത ആർ.ടി.പി.സി.ആർ റിപ്പോർട്ട് സമർപ്പിക്കണം. വ്യാജ റിപ്പോർട്ട് സമർപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും.

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചെലവിൽ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറൻറൈൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീകൻസിങ്ങും ഐസൊലേഷനും വേണം. അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദേശിച്ചു. രാജ്യാന്തര സർവീസുകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നടപടി വൈകുന്നതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

Related posts

Leave a Comment