ഗുരു നിന്ദ, ആര്‍എസ്എസ് പോലീസ്, മുട്ടില്‍ഃ സിപിഐയില്‍ ആഭ്യന്തര കലഹം രൂക്ഷം

  • ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തില്ലെന്ന് സിപിഐ

കൊല്ലം: സിപിഐ മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചു എന്ന് ആരോപണമുന്നയിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ നടപടി ശുപാര്‍ശ ചെയ്തും അദ്ദേഹത്തിന്‍റെ വാദം തള്ളിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള പോലീസില്‍ ആര്‍എസ്എസ് അനുകൂലികള്‍ ധാരാളമുണ്ടെന്ന പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയെയും കാനം പരസ്യമായി തള്ളി. ജനറല്‍ സെക്രട്ടറിയായിരുന്ന ആളായതു കൊണ്ട് രാജ നടപടികള്‍ക്കതീതനല്ലെന്ന മുന്നറിയിപ്പും നല്‍കി. ഡാങ്കെയെ വിമര്‍ശിച്ചിട്ടുള്ള പാര്‍ട്ടിയാണു സിപിഐഎന്നും കാനം രാജയെയും ആനി രാജയെയും ഓര്‍മിപ്പിച്ചു.

ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത്തരമൊരു വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ വിമർശിച്ച കാനം ഡി രാജയുടെ നിലപാടിനെയും തള്ളി. ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യുട്ടീവിന്റെ തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സി പി ഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുട്ടിൽ മരംമുറി ഉത്തരവ് വന്നത് സിപിഐയുടെ രാഷ്ട്രീയ തീരുമാനം കൊണ്ടാണ്. ഉത്തരവ് നടപ്പിലാക്കിയതിലാണ് പ്രശ്നങ്ങൾ. അത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിലബസ് വിവാദത്തിൽ സർവകലാശാലയെ കുറ്റപ്പെടുത്താതെയുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്. ഒരു പുസ്തകം വായിച്ചുകൂടെന്ന് പറയാൻ പറ്റുമോയെന്ന് ചോദിച്ച അദ്ദേഹം സിലബസിൽ ഉൾപ്പെടുത്തണോ എന്നാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കെ.കെ ശിവരാമനെ താക്കീത് ചെയ്യാൻ തീരുമാനിച്ചു. കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിൽ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Related posts

Leave a Comment