Connect with us
48 birthday
top banner (1)

News

ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്

Avatar

Published

on

ക്ഷാമബത്ത കേസില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, എറണകുളം ഡിവിഷനില്‍ നിന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷാമബത്ത നല്‍കുന്ന തീയതി ജനുവരി 3 നു മുമ്പ് കോടതിയെ അറിയിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടിശ്ശിക അനുവദിക്കാത്തതിനെ തുടര്‍ന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാറും ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ഖാനും ട്രഷറര്‍ എം.ജെ. തോമസ് ഹെര്‍ബിറ്റുമാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്കായി അഡ്വ. അനൂപ് നായര്‍ ഹാജരായി. 2022 ജനുവരി മുതലുള്ള 6 ഗഡു ക്ഷാമബത്തയ്ക്കാണ് കുടിശ്ശികയുള്ളത്. വിലക്കയറ്റം കൊടികുത്തി വാഴുന്ന കേരളത്തില്‍ ക്ഷാമബത്ത ലഭിക്കാത്തത് ജീവനക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2021 ജനുവരിയിലെ 2% ക്ഷാമബത്തയും ജൂലൈയിലെ 3% ക്ഷാമബത്തയും അനുവദിച്ചപ്പോള്‍ മുന്‍കാല പ്രാബല്യ തീയതി ഒഴിവാക്കിയതിലൂടെ 78 മാസത്തെ കുടിശ്ശികയും ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു.

Advertisement
inner ad

കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിന്‍റെ ഭാഗമായി 6% ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചുവെങ്കിലും അതിന്‍റെ ലോക്ക് ഇന്‍ പീരിയഡ് മാറ്റാത്തതു കാരണം ആ തുകയും കുടിശ്ശികയാണ്. ഇക്കഴിഞ്ഞ 2024 ജൂലൈയില്‍ നടപ്പില്‍ വരുത്തേണ്ട ശമ്പള പരിഷ്ക്കരണത്തിന് ഒരു കമ്മീഷനെ വയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ജീവനക്കാരോടുള്ള വഞ്ചനയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതനെതിരെ അനിശ്ചിതകാല പണിമുടക്കം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്‍റ് ചവറ ജയകുമാര്‍ അറിയിച്ചു.

Advertisement
inner ad

News

പണിമുടക്ക് നോട്ടീസ് നൽകി

Published

on

ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് വിശദീകരണ യോഗം കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നെയ്യാറ്റിൻകര താലൂക്ക് ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്. എസ്. സജി, എസ്.വി. ബിജു, എസ്. ബിജു, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് എന്നിവർ പങ്കെടുത്തു

Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

News

പാലക്കാട് ബ്രുവറി : സിപിഎം -ബിജെപി സംയുക്‌ത സംരംഭം : സന്ദീപ് വാരിയർ

Published

on

റിയാദ് : പാലക്കാട് ആരംഭിക്കാൻ കേരള സർക്കാർ അനുമതി നൽകിയ ഒയാസിസ് ബ്രൂവറീസ് സിപിഎം -ബിജെപി മദ്യ നിർമാണ സംയുക്‌ത സംരംഭമെന്ന് സന്ദീപ് വാരിയർ റിയാദിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന “പാലക്കാടൻ തേര് ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാണ് അദ്ദേഹം.

ഇന്നലെ ഈ വിഷയം പ്രതിപക്ഷ നേതാവ് ആരോപണവുമായി ഉന്നയിച്ചിരുന്നു. ബിജെപി യുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന്റെ എം എൽ എ യുടെതാണ് ഒയാസിസ് ബ്രൂവറീസ്. ഇദ്ദേഹത്തിന് ബിജെപിയുടെ ഉന്നത നേതൃത്വമായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായും വളരെ അടുത്ത ബന്ധമാണുള്ളത്.

Advertisement
inner ad

ഉത്തർപ്രദേശിൽ വൻകിട സംരംഭങ്ങൾക്ക് നിക്ഷേപമിറക്കിയിട്ടുള്ള എം എൽ എ യുടെ കമ്പനിക്കെതിരെ മദ്യ നിർമാണവുമായി ബന്ധപ്പെട്ടും ജലമലിനീകരണം, ജല ചൂഷണം ഉൾപ്പടെയുള്ള കേസുകളിൽ നടപടി നേരിട്ടട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേററ്റ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.

ഇത്തരം ആരോപണങ്ങൾ നേരിടുന്ന കമ്പനിയെ സർക്കാർ പാലക്കാട്ടേയ്ക്കു കൊണ്ടുവരുന്നതിന് പിന്നിൽ സിപിഎം- ബിജെപി അജണ്ടയാണ് നടപ്പിലാക്കുന്നെതെന്ന് സ്വാഭാവീകമായും സംശയിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് അനുവാദം നൽകിയതെന്ന് സർക്കാർ വ്യകതമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured