Connect with us
48 birthday
top banner (1)

News

ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്

Avatar

Published

on


കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശ്ശിക എന്ന് കൊടുക്കാൻ കഴിയുമെന്ന് 11/12/2024 ന് മുൻപായി കോടതിയെ രേഖാമൂലം അറിയിക്കണമെന്നാണ് ഉത്തരവ്. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കിൽ അതോ ഇക്കാര്യത്തിൽ ബാധകമല്ലെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ 11-12-2024 നകം സർക്കാർ ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെങ്കിൽ കോടതിക്ക് പോസിറ്റീവ് ഉത്തരവ് നൽകേണ്ടിവരും. കേസ് ഡിസംബർ 11 ലേക്ക് വച്ചു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ഭാരവാഹികളും ചേർന്ന് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്‍റെ ഇടക്കാലവിധി ഇന്ന് ഉണ്ടായിരിക്കുന്നത്. കക്ഷികൾക്ക് വേണ്ടി അഡ്വക്കേറ്റ് അനുപ് വി നായർ ഹാജരായി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണം: അല്ലാത്ത പരസ്യങ്ങള്‍ക്കു സാധുതയില്ലെന്ന് സുപ്രീം കോടതി

Published

on

Advertisement
inner ad

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങള്‍ക്കു സാധുതയില്ലെന്നും സുപ്രീം കോടതി.

തസ്തികകളുടെ എണ്ണം പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെടുന്ന പരസ്യങ്ങള്‍ സുതാര്യതയില്ലാത്തതിനാല്‍ അസാധുവാണ്, നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസു മാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യ ക്തമാക്കി.

Advertisement
inner ad

ക്ലാസ് നാല് ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ ജാര്‍ഖണ്ഡില്‍ നടത്തിയ റിക്രൂട്‌മെന്റ് ഡ്രൈവ് റദ്ദാക്കിയ ജാര്‍ഖണ്ഡ് ഹൈകോടതി നടപടി ശരിവച്ചാണു സുപ്രീം കോടതിയുടെ ഉത്തരവ്. എത്ര ഒഴിവുണ്ടെന്ന കാര്യം പരസ്യത്തില്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണു റദ്ദാക്കിയത്.

Advertisement
inner ad
Continue Reading

News

സംസ്ഥാനത്ത് ഉയര്‍ന്ന താപനില; ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍

Published

on


തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Advertisement
inner ad

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

  • പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മാ ീേ 3 ുാ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 മാ ീേ 3 ുാ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
  • പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
  • നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Continue Reading

News

ആത്മഹത്യ പ്രേരണ കേന്ദ്രമോ കോഴിക്കോട് എൻഐടി ?

അഗിന്‍ എന്ന വിദ്യാർഥിയുടെ ആത്മഹത്യ കുറുപ്പിൽ
എന്‍ഐടി ഡയറക്ടര്‍ക്കെതിരെ പരാമർശം

Published

on

*10 വർഷത്തിനിടയിൽ 7 വിദ്യാർഥികൾ ജീവനൊടുക്കി

*85 വിദ്യാർഥികൾ വീടുകളിൽ പോയി ആത്മഹത്യ ചെയ്തു

Advertisement
inner ad

*540 പേര്‍ പഠനം പതിവഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എന്‍ഐടി )യില്‍ ഏഴ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയും 540 പേര്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തതിൽ ദുരൂഹത. ക്യാമ്പസിലെ പ്രശ്നങ്ങൾ മൂലം 85 വിദ്യാർത്ഥികൾ വീടുകളിൽ ചെന്നശേഷം ജീവിതം അവസാനിപ്പിച്ചതായും കണക്ക്.

Advertisement
inner ad

രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍ഐടിയില്‍ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാര്‍ഥികളെന്നതുൾപ്പെടെയുള്ള കണക്ക് വിവരാവകാശ നിയമ പ്രകാരമാണ് ലഭിച്ചത്.

 2024 മെയ് അഞ്ചിനാണ് പൂനെ സ്വദേശിയായ യോഗീശ്വര്‍ നാഥ് എന്‍ഐടിയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

Advertisement
inner ad

വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ എന്‍ഐടി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.

പരാതിയില്‍ കേസെടുത്ത പൊലീസ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണമായത് മാനസിക സമ്മര്‍ദമാണെന്നാണ് വിശദീകരണം നല്‍കിയത്.

Advertisement
inner ad

തൊട്ടടുത്ത വര്‍ഷങ്ങളിൽ പശ്ചിമ ബംഗാള്‍ സ്വദേശി നിതീഷ് ശര്‍മ, തെലങ്കാന സ്വദേശി യശ്വന്ത്, ചേര്‍ത്തല സ്വദേശി അഗിന്‍ എന്നിവരാണ് എന്‍ഐടിയില്‍ ആത്മഹത്യ ചെയ്ത മറ്റു വിദ്യാര്‍ഥികള്‍. ഇതിനിടയിൽ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ശ്രമങ്ങളും നടത്തിയിരുന്നു.

എന്‍ഐടി ഡയറക്ടര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അഗിന്‍ ആത്മഹത്യ ചെയ്തത്. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു കുറിപ്പിലെ ആരോപണം.

Advertisement
inner ad

എന്നാല്‍ ഈ സംഭവത്തിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ വിവിധ എന്‍ഐടി ക്യാമ്പസുകളിലായി ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കോഴിക്കോട്ടെ കണക്ക് പേടിപ്പെടുത്തുന്നതാണ്. ജാതി വിവേചനം, റാഗിങ്, മാനസിക സമ്മര്‍ദം, സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

എന്നാല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളും മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ക്യാമ്പസിന്റെ പരിധിയിൽ പെടുന്നില്ലെങ്കിലും ക്യാമ്പസിനുള്ളിലെ മാനസിക സമ്മർദ്ദത്താൽ 85 ഓളം വിദ്യാർഥികൾ ആണ് അവരവരുടെ വീടുകളിൽ ചെന്ന് ആത്മഹത്യ ചെയ്തത്. കോഴിക്കോട് ക്യാമ്പസ് ആത്മഹത്യ പ്രേരണ കേന്ദ്രം ആകുന്നതിൽ ദുരൂഹതയേറുകയാണ്.

Advertisement
inner ad
Continue Reading

Featured