Connect with us
,KIJU

Agriculture

ക്ഷീരസാന്ത്വനം: ക്ഷീരകർഷകർക്കായി ഇൻഷ്വറൻസ് പദ്ധതി

Avatar

Published

on

ഡോ.സാബിൻ ജോർജ്

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരകർഷകർക്കായി 2023-24 സാമ്പത്തികവർഷത്തിൽ നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ക്ഷീരസാന്ത്വനം. പദ്ധതിയുടെ സംഘാടനത്തിൽ ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവരും പങ്കാളികളാകുന്നുണ്ട്. ആരോഗ്യസുരക്ഷാ പോളിസി, അപകടസുരക്ഷാ പോളിസി, ലൈഫ് ഇൻഷ്വറൻസ് പോളിസി എന്നിവ ചേരുന്നതാണ് ക്ഷീരസാന്ത്വനം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾ. AM -EX ഇൻഷുറൻസ് ബ്രോക്കേഴ്സ് ഇന്ത്യയാണ് സേവനദാതാക്കൾ. 2023 നവംബർ 18 മുതൽ പോളിസിയിൽ കർഷകർക്ക് എൻറോൾമെൻ്റ് ചെയ്ത് പ്രീമിയം തുക അടയ്ക്കാവുന്നതാണ്. ഡിസംബർ ഒന്നുമുതൽ പോളിസി പ്രാബല്യത്തിൽ വരികയും 2024 നവംബർ 30 ന് അവസാനിക്കുകയും ചെയ്യും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

കർഷകർക്ക് പ്രതീക്ഷയായി പുതിയ കുരുമുളകിനം “ചന്ദ്ര “

Published

on

കൊച്ചി:മികച്ച ഉത്പാദനക്ഷമതയുള്ള“ചന്ദ്ര “ പുതിയ ഇനം കുരുമുളക് ഏതാനും മാസങ്ങൾക്കുള്ളിൽ കർഷകർക്ക് ലഭ്യമായിത്തുടങ്ങും.കോഴിക്കോടുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രമാണ് ഇതു വികസിപ്പിച്ചെടുത്തത്.ഒരു വളളിയിൽ നിന്ന് 7.5 കിലോ ഉണക്കക്കുരുമുളക് നൽകാൻ കഴിയുന്ന ഉയർന്ന ഉത്പാദനക്ഷമതയാണ് ചന്ദ്രയ്ക്കുള്ളത്. ഡോ.എം.എസ്.ശിവകുമാർ, ഡോ.ബി. ശശികുമാർ, ഡോ.കെ.വി.സജി, ഡോ.ടി.ഇ. ഷീജ, ഡോ.കെ.എസ്.കൃഷ്ണമൂർത്തി, ഡോ.ആർ.ശിവരഞ്ജിനി തുടങ്ങിയ ഗവേഷകർ ചേർന്നാണ് ഈയിനം വികസിപ്പിച്ചത്.ഒരു ചുവട്ടിൽ നിന്ന് 21 കിലോഗ്രാം വരെ പചക്കുരുമുളക് ഉത്പാദനം പ്രതീക്ഷിക്കാം. 34.5 ശതമാനമാണ് ഉണക്കുവാശി. നീളമുള്ള തിരികളുള്ള ചന്ദ്രയുടെ തൈകൾ ഉത്പാദിക്കാനുള്ള ലൈസൻസ് എട്ട് സംരഭകർക്കാണ് നൽകിയാണ് തുടക്കം.ആറുമാസത്തിനുള്ളിൽ കർഷകർക്ക് തൈകൾ ലദ്യമായിത്തുടങ്ങും.

Continue Reading

Agriculture

ക്ഷീരകർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം

Published

on

ലേഖകന്‍ ഡോ.സാബിൻ ജോർജ്

ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവരും ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളുമായ കർഷകരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷകൾ ക്ഷണിച്ചു.2023-24 വർഷത്തേക്കുള്ളതാണ് സഹായം.SSLC, പ്ലസ്ടു, ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി എന്നിവയിൽ പഠിക്കുന്നവർക്കാണ് ധനസഹായം.

അപേക്ഷകർ 2022-23 അക്കാദമിക് വർഷത്തിൽ മേൽപ്പറഞ്ഞ പഠനം പൂർത്തീകരിക്കുകയും 2023-24 വർഷത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നേടിയവരും ആയിരിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക് ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടാം. പദ്ധതിയുടെ കൂടുതൽ വിവരങ്ങളും അപേക്ഷയും ലഭിക്കുന്ന വെബ്സൈറ്റ്.www.kdfwf.org  .

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 ജനുവരി 15

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Agriculture

കുടിയേറ്റ കർഷക മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കം

Published

on

കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് താമരശ്ശേരിയിൽ സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ പതാക ഉയർത്തുന്നു

താമരശ്ശേരി ( കോഴിക്കോട് ): കുടിയേറ്റ കർഷകരുടെ ചരിത്രം പറയുന്ന താമരശ്ശേരിയുടെ മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് പതാക ഉയർന്നു. താമരശ്ശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പനക്കൽ, ജോർജ്ജ് ജേക്കബ് , അട മൺ മുരളി, രാമചന്ദ്രൻ മുഞ്ഞനാട് , പി.സി ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റുമാരായ കെ. ജെ ജോസഫ്, അഡ്വ ബിജു കണ്ണന്തറ, മാത്യു ചെറു പറമ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി സാബുസ്, രവീഷ് വളയം, റോയി തങ്കച്ചൻ , എം.ഒ ചന്ദ്രശേഖരൻ, അലക്സ് മാത്യു, ചാലിൽ ഇസ്മായിൽ, എൻ രാജശേഖരൻ , ഐപ്പ് വടക്കേത്തടം, ആർ പി രവീന്ദ്രൻ, കെ പി സി സി അംഗം എ. അരവിന്ദൻ, ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് , മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹനൻ , കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി. ഗിരിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എം. സി നസിമുദ്ദീൻ ജില്ലാ ഭാരവാഹികളായ , റോബർട്ട് നെല്ലിക്കാതെരുവിൽ , സി എം സദാശിവൻ, കമറുദ്ദീൻ അടിവാരം, അസ്ലം കടമേരി , ഷെരീഫ് വെളിമണ്ണ, ഷിജു ചെമ്പനാനി, കെ സരസ്വതി പങ്കെടുത്തു.

Continue Reading

Featured