Cinema
ക്ഷത്രിയ സമുദായത്തെ അപമാനിച്ചു; ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്
ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത് രംഗത്ത്. ചിത്രത്തില്‍ ഷെഖാവത്ത് എന്ന വാക്ക് വില്ലന്റെ കുടുംബപ്പേരായി ഉപയോഗിച്ചതില്‍ രജപുത്ര നേതാക്കള്‍ രോഷാകുലരാണ്. ഇതിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചുവെന്നാണ് രാജ്പുതിന്റെ ആരോപണം. ഫഫദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്.
‘ഷെഖാവത്ത്’ എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച്, സിനിമയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് രാജ്പുത് പുഷ്പയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഷെഖാവത്ത് എന്ന കഥാപാത്രത്തെ സിനിമയില്‍ മോശമായി അവതരിപ്പിക്കുന്നത് ക്ഷത്രിയര്‍ക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണി സേന അണിയറ പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ‘ചിത്രം ക്ഷത്രിയര്‍ക്ക് കടുത്ത അപമാനമാണ് വരുത്തിയിരിക്കുന്നത്. ‘ഷെഖാവത്ത്’ സമുദായത്തെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമാമേഖല ക്ഷത്രിയരെ അപമാനിക്കുകയാണ്, അവര്‍ വീണ്ടും അതേ കാര്യം ചെയ്തു,’ അദ്ദേഹം ഒരു വീഡിയോയില്‍ പറഞ്ഞു
Cinema
‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നഷ്ടമായി
‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നഷ്ടമായി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിച്ചത്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്
ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.
Cinema
ബോക്‌സോഫീസ് തകര്‍ത്ത് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ
ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വന്‍ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 2.56 കോടി നെറ്റായി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷന്‍ ഉയര്‍ത്തിയാല്‍ വമ്പന്‍ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നീ താരങ്ങളും ആണ്.
ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വന്‍ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപുമാണ്.
Cinema
അല്ലു അര്‍ജുനെതിരായ തെലങ്കാന പൊലീസിന്റെ നടപടികളെ പിന്തുണച്ച് പവന്‍ കല്യാണ്‍
ഹൈദാരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍.
നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും സിനിമാ നടന്‍ കൂടിയായ പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന്‍ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയെ പുകഴ്ത്തുകയും ചെയ്തു. രേവന്ത് റെഡ്ഡിയെ ‘മികച്ച നേതാവ്’ എന്ന് വിശേഷിപ്പിച്ച പവന്‍ കൊല്ലപ്പെട്ട സ്ത്രീയുടെ വീട് നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു.പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36കാരിയായ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും കേസുകളുമാണ് ഉണ്ടായത്. സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് തെലങ്കാന പോലീസിന്റെ നടപടികളെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് പവന്‍ കല്യാണിന്റെ പ്രതികരണം.’നിയമം എല്ലാവര്‍ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ കുഴപ്പം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി’ പവന്‍ പറഞ്ഞു.
അല്ലു അര്‍ജുന്റെ ബന്ധുകൂടിയാണ് പവന്‍ കല്യാണ്‍. ‘അല്ലു അര്‍ജുന്‍ മരിച്ച സ്ത്രീയുടെ വീട്ടില്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു’ പവന്‍ കൂട്ടിച്ചേര്‍ത്തു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured20 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login