Connect with us
48 birthday
top banner (1)

National

‘ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചു’; ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ പിഴ

Avatar

Published

on

മുംബെെ: ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കാരണത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. ഇവിടെ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘രാഹോവന്‍’ എന്ന നാടകം ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്നതാണ് എന്ന് പരാതി ഉയർന്നിരുന്നു.

ഒരു വിഭാഗം വിദ്യാര്‍ഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നാടകം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് സ്‌കിറ്റെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ വാദിച്ചു.

Advertisement
inner ad

National

രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് രാഹുല്‍ ഗാന്ധി

Published

on

നാഗ്പൂര്‍: രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. ജാതി സെന്‍സസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ഡോ ബി.ആര്‍ അംബേദ്കര്‍ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനി കമ്പനി മാനേജ്മെന്റില്‍ ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങള്‍ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. എന്നാല്‍, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement
inner ad
Continue Reading

mumbai

മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്

Published

on

മുംബൈ: കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) തോത് 151ല്‍ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇത് അനാരോഗ്യകരമായ അളവ് ആണെന്നാണ് കണക്കാക്കുന്നത്.

ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തില്‍ പെടുന്നു. ബുധനാഴ്ച സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങള്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തി.

Advertisement
inner ad

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്ഡേറ്റുകള്‍ അനുസരിച്ച്, സാന്താക്രൂസ് മേഖലയില്‍ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഇത് സാധാരണ താപനിലയേക്കാള്‍ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കൊളാബ ഒബ്‌സര്‍വേറ്ററിയില്‍ 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്ഡേറ്റുകള്‍ പറയുന്നു

Advertisement
inner ad
Continue Reading

Featured

എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല: സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി.

എന്നാൽ, ചില സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അടക്കം എട്ട് ജഡ്ജിമാരുടെ നിരീക്ഷണത്തിന് വിപരീതമായ വിധിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന പ്രസ്താവിച്ചത്.

Advertisement
inner ad
Continue Reading

Featured