Technology
ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം
സാന്‍ ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള പ്രധാന സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം കെണിയില്‍ വീഴ്ത്താന്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ കുറേ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും.
കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍ വരുന്നത്. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു. നഗ്നത മറയ്ക്കുന്ന ഒരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും. സ്വകാര്യ ചാറ്റുകളില്‍ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങള്‍ സ്വയമേവ മങ്ങിക്കുകയും കൗമാര ഉപയോക്താക്കള്‍ക്കായി ഇത് ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. സ്വകാര്യ ഫോട്ടോകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പ്ലാറ്റ്ഫോം അത്തരം ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഇതിനിടെ മറ്റുതരത്തിലുള്ള ചൂഷണങ്ങളെ തടയിടാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന മെറ്റ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
Technology
വാർത്താ പോഡ്‌കാസ്റ്റിന് സമാനമായ ഓഡിയോ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ കേൾക്കാം പുതിയ എ ഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ രൂപത്തിൽ ലഭിക്കും. അമേരിക്കയിലാണ് ഈ പുത്തൻ ഫീച്ചർ നിലവിൽ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണ് ‘ഡെയ്‌ലി ലിസൺ’. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും.
Technology
ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന്1000 കോടി വില്‍പ്പന നേട്ടം
കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.
അത്യാധുനിക സവിശേഷതകള്‍, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ബ്രാന്‍ഡിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.
പുതിയ മോഡല്‍ ലളിതവും നവീനവുമാണ്. 17.5 സി.എം (6.88 ഇഞ്ച്) എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള മോഡലിന് 600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. നാല് എന്‍.എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 5ജി പ്രോസസര്‍ നല്‍കുന്ന ഈ ഉപകരണം മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നുണ്ട്. 12 ജിബി വരെ വരെ റാമും 128 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജും ഉള്ളതിനാല്‍ മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷന്‍ എന്നിവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിലും മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ, ഒരു റ്റി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കുന്ന 50 എംപി എ.ഐ ഡ്യുവല്‍ ക്യാമറ സിസ്റ്റം, 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗോടുകൂടിയ 5160mAh ബാറ്ററി എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസ് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന മികച്ച ഉപയോക്തൃ ഇന്റര്‍ഫേസ് നല്‍കുന്നുണ്ട്.
അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി സീരീസ്, പുതുമ, പ്രകടനം, ഡിസൈന്‍ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ മധ്യ വിഭാഗ സ്മാര്‍ട്ട്ഫോണിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 14 5ജി സെഗ്മെന്റിന്റെ ഏറ്റവും തിളക്കമുള്ള 120Hz AMOLED ഡിസ്പ്ലേ, ഏത് വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ 50എംപി സോണി എല്‍വൈറ്റി 600 ക്യാമറ സജ്ജീകരണം, എല്ലാ സമയത്തും അതിശയകരവും വിശദമായതുമായ ഷോട്ടുകള്‍ പകര്‍ത്താന്‍ അനുയോജ്യവുമാണ്.
Technology
യുപിഐ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ 23.25 ലക്ഷം കോടി
ന്യൂഡൽഹി: നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഡിസംബറില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടിക്ക് മുകളില്‍ എത്തുന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. കണക്കുകൾ പ്രകാരം നവംബറിനേക്കാള്‍ 27.5 ശതമാനം കൂടുതലാണ് ഡിസംബറിലേത്. ഡിസംബറില്‍ 1673 കോടി ഇടപാടുകളാണ് യുപിഐയില്‍ നടന്നത്. നവംബറില്‍ ഇത് 1548 കോടി ആയിരുന്നു. പ്രതിദിന ഇടപാടുകളിലും വര്‍ധനയുണ്ട്. ഡിസംബറില്‍ ശരാശരി 54 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 74,990 കോടി രൂപയാണ്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login