‘ഭ്രാന്ത് പിടിച്ച് എസ് എഫ് ഐ’ ; സംസ്ഥാനത്തുടനീളം എസ്എഫ്ഐ അക്രമം

കൊച്ചി : സംസ്ഥാനത്തുടനീളം എസ്എഫ്ഐ അക്രമം. കോൺഗ്രസ് -യൂത്ത് കോൺഗ്രസ്- കെഎസ്‌യു കൊടിമരങ്ങൾ നശിപ്പിക്കുകയും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമവും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് കെ എസ് യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള നീക്കവും നടത്തി. എറണാകുളത്ത് കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർ ഇപ്പോഴും മെൻസ് ഹോസ്റ്റലിൽ തുടരുകയാണ്. ഇതുവരെയും അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു മാർച്ച് നടത്തുകയും മാർച്ചിനടയിൽ പ്രവർത്തകർക്ക് നേരെ പോലീസ് അക്രമം ഉണ്ടാവുകയും ചെയ്തു.

Related posts

Leave a Comment