ഐ എൻ എൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷനിൽ സംഘർഷം ; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

തൃശൂര്‍: തൃശൂരില്‍ ഐ.എന്‍.എല്‍ സംഘടിപ്പിച്ച ജില്ല കണ്‍വെന്‍ഷനെ ചൊല്ലി തര്‍ക്കം. ഓഫിസിന് മുന്നില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് സംസ്ഥാന പ്രസിഡന്‍റ്​ അബ്​ദുല്‍ വഹാബ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. അബ്​ദുല്‍ വഹാബ് പക്ഷത്തെ പ്രവര്‍ത്തകരെ കണ്‍​െവന്‍ഷനില്‍ പ​ങ്കെടുപ്പിച്ചില്ലെന്ന്​ ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പാര്‍ട്ടി ഓഫിസിന് മുന്നില്‍ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ്​ മുദ്രാവാക്യം വിളിച്ചു​.

കാസിം ഇരിക്കൂര്‍ ധാരണ ലംഘിച്ച്‌ പാര്‍ട്ടി പിടിച്ചെടുക്കുകയാണെന്ന് അബ്​ദുല്‍ വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നും രമ്യതക്ക്​ രണ്ടാഴ്​ച മു​േമ്ബ വിളിച്ച യോഗമാണ്​ തൃശൂരില്‍ നടന്നതെന്നും ഇതിലേക്ക്​ എല്ലാ മണ്ഡലങ്ങളിലേയും ആളുകളെ ക്ഷണിച്ചിരുന്നുവെന്ന​ുമാണ്​ കാസിം പക്ഷം പറയുന്നത്​. എന്നാല്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍നിന്ന്​ ആറുപേര്‍ നേരത്തേ പുറത്തുപോയിരുന്നു.

Related posts

Leave a Comment