ഐഎന്‍എല്‍ പിളര്‍ന്നു

കൊച്ചിഃ ഇന്ത്യൻ നാഷണൽ ലീ​ഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാ‍ർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാ​ഗം പാ‍ർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാ‍ർട്ടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിള‍ർപ്പ് പൂർത്തിയാക്കിയത്. അഹമ്മദ് തേവര്‍ കോവില്‍ മന്ത്രിയായതു മുതല്‍ തുടങ്ങിയതാണു സംഘര്‍ഷം. മന്ത്രിയുടെ പേഴസ്ണല്‍ സ്റ്റാഫിലേക്കുള്ള നിയമനങ്ങളുടെ പേരിലായിരുന്നു ആദ്യം പ്രശ്നം. നിയമനത്തെച്ചൊല്ലി പാര്‍ട്ടിയിലെ പല വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായി. എന്നാല്‍ മന്ത്രി ഏകപക്ഷീയമായി പഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുകയായിരുന്നു. മന്ത്രിയെ പുറത്താക്കണമെന്നാണ് പിളര്‍പ്പിനെത്തുടര്‍ന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Related posts

Leave a Comment