കൊച്ചിയിൽ ഐഎൻഎൽ നേതൃയോഗത്തിൽ കയ്യാങ്കളി ; നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കൊച്ചി : ഐഎൻഎൽ നേതൃയോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷം തെരുവിലേക്കും നീണ്ടു. രാവിലെ കൂടിയ നേതൃയോഗമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഐ എൻ എല്ലിൽ തർക്കം രൂക്ഷമാണ്. മന്ത്രി അഹമ്മദ് ദേവർകോവിലിനോടും വിയോജിപ്പുള്ള ഒട്ടേറെപ്പേർ പാർട്ടിയിലുണ്ട്. മന്ത്രിയുടെ പരിപാടികളിൽ പാർട്ടി നേതാക്കളെ ഒഴിവാക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ വിമർശനമുയർന്നിരുന്നു. മന്ത്രി പാർട്ടിക്ക് മുകളിൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തനം നടത്തുന്നുവെന്നാണ് വിമർശനം. സംഘർഷത്തെ തുടർന്ന് യോഗം പിരിച്ചുവിട്ടു.

Related posts

Leave a Comment