Connect with us
top banner (3)

Global

കുർബാനയ്ക്കിടെ അക്രമിച്ചയാളോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ

Avatar

Published

on

ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ കുർബാനയുടെ ഇടയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ. ആരു ചെയ്ത അക്രമം ആണെങ്കിലും അക്രമിയോട് ക്ഷമിക്കുന്നുവെന്നാണ് ബിഷപ്പിന്റെ ശബ്ദ സന്ദേശം.

അക്രമിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നും ഇതിനുപിന്നിലുള്ളവരോടും ക്ഷമിക്കുന്നതായും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയാണ് തനിക്കുള്ളതെന്നും വിശ്വാസികൾ ശാന്തരാകണമെന്നും വ്യാഴാഴ്ച പുറത്തു വന്ന ബിഷപ്പിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് ബിഷപ്പിനു നേരെ ആക്രമണം നടന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനു പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ നിരവധി പൊലീസ് കാറുകളാണ് വിശ്വാസികൾ അഗ്നിക്കിരയാക്കിയത്. 16 വയസുകാരനാണ് ബിഷപ്പിനെ ആക്രമിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Accident

പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരാൻ മരിച്ചു

Published

on


ഇടുക്കി: ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് കുട്ടി അപകടത്തിൽ പെട്ടത്. പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Cinema

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

Published

on

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ (37) മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെ ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. ജനറൽ ഹോസ്പിറ്റലിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ് ജോണി വാക്ടര്‍. ‘അക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു വന്ന നടനെ മോഷ്ടാക്കള്‍ വെടിവെയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. അതേസമയം, പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ഇവരുടെ വിശദാംശങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്‌കാര്‍ലെറ്റ് പറഞ്ഞു.

വാക്ടറുടെ മരണം അദ്ദേഹത്തിന്റെ ഏജന്റ് ഡേവിഡ് ഷൗളാണ് സ്ഥിരീകരിച്ചത്. “ജോണി വാക്ടർ ഒരു അത്ഭുതകരമായ മനുഷ്യനായിരുന്നു. തൻ്റെ കരവിരുതിൽ പ്രതിബദ്ധതയുള്ള ഒരു പ്രതിഭാധനനായ നടൻ മാത്രമല്ല, അവനെ അറിയുന്ന എല്ലാവർക്കും ഒരു യഥാർത്ഥ ധാർമ്മിക മാതൃക. കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ഒരിക്കലും കൈവിടാത്ത മനോഭാവത്തിനും വേണ്ടി നിലകൊള്ളുന്നു. വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിൻ്റെ ഉയർച്ച താഴ്ച്ചകളിൽ, അവൻ എപ്പോഴും തല ഉയർത്തിപ്പിടിച്ച് തൻ്റെ ഏറ്റവും മികച്ചതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Global

മസ്കറ്റ്-കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ ജൂൺ 1 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

തിരുവനന്തപുരം: മെയ് 29 മുതൽ ജൂൺ 1 വരെ മസ്കറ്റിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സർവീസുകൾ നിർത്തിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് എയർഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഏതാനും സർവീസുകളെ പരസ്പരം ലയിപ്പിച്ചതായും എയർഇന്ത്യ അറിയിച്ചു.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് തടസ്സപ്പെടുക. മെയ് 29നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്. ഒപ്പം ജൂൺ 8,9 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്കറ്റില്ക്കുളള രണ്ട് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്കറ്റിലേക്കും തിരിച്ചും എന്ന നിലയിൽ ലയിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കുമുള്ള സർവീസുകളും ലയിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന വിശദീകരണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured