പിവി അൻവർ നിർമ്മിച്ച അനധികൃത തടയണ പൊളിക്കൽ ആരംഭം ; മുഴുവൻ ചിലവും എം.എൽ.എയിൽ നിന്ന് തന്നെ ഈടാക്കും

കോഴിക്കോട്: നിയമവിരുദ്ധമായി പി വി അൻവർ എംഎൽഎ നിർമ്മിച്ച തടയണകൾ പൊളിച്ചുനീക്കാൻ ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങി പൊളിക്കുന്നതിനുള്ള ടെൻഡർ നടപടി തുടങ്ങിയതായി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ റിസോർട്ടിനായി നീർച്ചാലിനു കുറുകെ നിർമ്മിച്ച തടയണയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിക്കുന്നത്.
തടയണ നിർമ്മാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെ തുടർന്ന് ഇവ പൊളിച്ചുനീക്കാൻ ജില്ലാ കലക്ടർ ഒരുമാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ സമയപരിധിക്കുളളിൽ തടയണകൾ പൊളിക്കാൻ എംഎൽഎ തയ്യാറായില്ല. ഈ പശ്ചാത്തലത്തിൽ ഇന്നലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തടയണ പൊളിക്കാനുള്ള ചിലവ് അൻവറിൽ നിന്ന് തന്നെ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർവ്യക്തമാക്കി.

Related posts

Leave a Comment