ഓർമയിൽ ഇന്ന് ; നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് മാനേജ്മെന്റിനു (NAARM) തുടക്കം കുറിച്ചു

കാർഷിക ഗവേഷണ രംഗത്ത് ആധുനിക ഭാരതത്തിന്റെ വിജഗാഥയ്ക്ക് പിറകിൽ കോൺഗ്രസ്സ് സർക്കാറുകൾ നടത്തിയ എണ്ണിയാലൊടുങ്ങാത്ത ഇടപെടലുകളുടെ കഥകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 1976 നവംബർ 28 ന് ഇന്ദിരാഗാന്ധി തുടക്കം കുറിച്ച നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് മാനേജ്മെന്റ് (NAARM). ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലാണ് എൻ എ എ ആർ എം സ്ഥാപിതമായത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് എൻ എ എ ആർ എമ്മിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കാർഷിക ഗവേഷണം, മുന്തിയ ഇനം വിത്തുകളുടെ ഉത്പാദനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, കാർഷികമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ, വിദ്യാഭ്യാസ സംവിധാനങ്ങളെ സംയോജിപ്പിക്കൽ, നാഷണൽ അഗ്രിക്കൾച്ചർ ആന്റ് റിസർച്ച് എജ്യുക്കേഷൻ സിസ്റ്റം(NARES) ത്തിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുക എന്നിവയെല്ലാം NAARM ന്റെ ധർമ്മങ്ങളാണ്. ദേശീയ കാർഷിക നയം രൂപീകരിച്ചതിലും, ദേശീയ ജല നയം രൂപീകരിച്ചതിലുമെല്ലാം NAARM നിർണ്ണായക പങ്ക് വഹിച്ചു.

Related posts

Leave a Comment