വിവരങ്ങൾ ചോരുന്നു, മേലാൽ ഇതാവർത്തിച്ചാൽ…..! ; ഉദ്യോ​ഗസ്ഥർക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനുളള അവലോകന യോഗം ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി.

‘എല്ലാം ചോരുന്നു, എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല. മേലാൽ ഇത് ആവർത്തിക്കരുത്’ എന്നായിരുന്നു യോഗത്തിൽ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്.ചർച്ചകളിൽ തീരുമാനമാകുന്നതിന് മുമ്പ് ചാനലുകളിൽ വിവരങ്ങൾ വരുന്നതിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായി അതൃപ്തി രേഖപ്പെടുത്തിയത്. ആഗസ്റ്റ് ഏഴിന് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ മിനുട്സാണ് പുറത്തായത്. യോഗത്തിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ തീരുമാനമാകുന്നതിന് മുമ്പ് തന്നെ സർക്കാർ തീരുമാനമായി ചാനലുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ആവർത്തിക്കാൻ പാടില്ലെന്നുമാണ് മിനുട്സിലെ പൊതുനിർദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രതിദിന കണക്ക് വരും ദിവസങ്ങളിൽ നാൽപതിനായിരത്തിന് മുകളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിൻറെ വിലയിരുത്തൽ.

Related posts

Leave a Comment