News
നഴ്സസ് ഫെഡറേഷൻ (ഇൻഫോക്) ‘ഫ്ലോറൻസ് ഫിയസ്റ്റ-2023’ മെയ് 12ന് !

കുവൈറ്റ് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡററഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) കുവൈറ്റിൽ അന്താരാഷ്ട്ര നഴ്സസ് ദിനോചരണം ‘ഫ്ലോറൻസ്ഫിയസ്റ്റ 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്നു.ആധുനിക നഴ്സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെസ്മരണോർത്ഥം മെയ് 12 നു അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനോഷണൽ സ്കൂൾ ൽ വെച്ച് ഇൻഫോക് സംഘടിപ്പിക്കുന്നഇന്റർനോഷണൽ നഴ്സസ് ദിനോചരണം പ്രൗഢേംഭീരമായ രീതിയിൽ നടത്തപ്പെടും.
കുവൈറ്റിലെ ബഹു ഇന്ത്യൻ സ്ഥാനപതി ഡോ: ആദർശ് സ്വൈക, കിഡ് നി
ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിഡ് ചിറമേൽ എന്നിവരെ കൂടാതെ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് വിഭാഗം മേധാവികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും, അംഗങ്ങളായ നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകുന്നേരം അഞ്ചു മണി മുതൽ ആരംഭിക്കും. ഇൻഫോക് ന്റെ പ്രവർത്തനങ്ങളും അന്താരാഷ്ട്ര നഴ്സസ് ദിന’ ത്തിന്റെ പ്രസക്തിയും പ്രതിഫലിക്കുന്ന ‘ഇൻഫോക് മിറർ-2023’ സുവനീറും വേദിയിൽ പ്രകാശിപ്പിക്കപ്പെടും.
രണ്ടായിരത്തി പതിനഞ്ചിൽ ജഹ്റ കേന്ദ്രമായി രൂപീകരിക്കപ്പെട്ട ‘ഇൻഫോക്’ കുവൈറ്റിലെ മറ്റ്ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മുഴുവൻ നഴ്സുമാർക്ക് അംഗത്വമെടുക്കുന്നതിനു അവസരം നൽകുകയും വിവിധ കേന്ദ്രങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്തതിന്ശേഷമുള്ള നഴ്സസ് ഡേ ആഘോഷം എന്ന പ്രത്യേകതയും ഫ്ലോറൻസ് ഫിയസ്റ്റ 2023 ന് ഉണ്ട്. കുവൈറ്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷമായി മാറാൻ പോകുന്ന ഫ്ലോറൻസ് ഫിയസ്റ്റ 2023 nte വേദിയിൽ വെച്ച് കുവൈറ്റിൽ ദീർഘകാലമായി ജോലി ചെയ്ത് വരുന്ന മുതിർന്ന നഴ്‌സുമാരെയും അവരുടെ സേവനങ്ങളെയും ആദരിക്കും. പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്കായി ‘ഇമ്പൾസ് – 2023 ‘ എന്ന നാമകരണത്തിൽ പോസ്റ്റർ മത്സരം, ലളിത ഗാന മത്സരം, രീതിയിലുള്ള നൃത്ത മത്സരം, അംഗങ്ങളുടെ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവയും അന്ന് രാവിലെ ഒൻപത് മാണി മുതൽ ആരംഭിക്കും.
കലാ പ്രേമികൾക്ക് ആസ്വാദ്യമാക്കുന്നതിനായി ‘പാലപ്പള്ളി’ എന്ന കടുവ സിനിമയിലെ ഗാനമാലപിച്ച അതുൽ നറുകരയും ‘സോൾ ഓഫ് ഫോക് ‘ ബാൻഡും ചേർന്നവതരിപ്പിക്കുന്ന സംഗീത വിരുന്നും ശബ്ദാനുകരണ രംഗത്തെ അനുഗ്രഹീത കലാകാരൻ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഷോ യും പരിപാടികൾക്ക് നിറം പകരും.
പൂർണ്ണമായും അംഗങ്ങളിൽ നിന്ന് മാത്രം പണം കണ്ടെത്താത്തിക്കൊണ്ട് നിരവധിയുള്ള കാരുണ്യ പ്രവർത്തനങ്ങളും സംഘടന ഒച്ചപ്പാടുകളില്ലാതെ നടപ്പിലാക്കാറുണ്ട്. നിരാലംബമായ സംഘടന നിർമ്മിച്ച് നൽകുന്ന പുതിയ വീടിന്റെ താക്കോൽദാനം ഫ്ലോറൻസ് ഫിയാസ്റ്റ – 2023 നോടനുബന്ധിച്ച് മെയ് ഏഴിന് തൃശ്ശൂരിൽ നടക്കും.അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനോഷണൽ സ്കൂളിൽ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്. പ്രസിഡണ്ട് ബിബിൻ ജോർജ് , സെക്രട്ടറി രാജലക്ഷ്മി ഷൈമേഷ്, ട്രെഷറർ ജോബി ഐസക്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഗിരീഷ് കെ. കെ., മീഡിയ കൺവീനർ ഷൈജു കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.

Featured
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Featured
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.
News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന. പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി.
അതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം കുട്ടിയെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങുന്നത്.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ
തുടർച്ചയായ ദൃശ്യങ്ങൾ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login