രാജ്യത്ത് വിലക്കയറ്റം രൂക്ഷം ; പാർലമെന്റിലേക്ക് കോൺഗ്രസ് മെഗാ റാലി സംഘടിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് മെഗാ റാലി സംഘടിപ്പിക്കും.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്ന ഡിസംബര്‍ ആദ്യ വാരമായിരിക്കും റാലി. വിലക്കയറ്റത്തിന് പുറമെ, ഇന്ധനവില വര്‍ധന, കാര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് മെഗാ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭണണത്തിന്‍ കീഴില്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ സംസ്ഥാന തലങ്ങളില്‍ ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചുവരുന്നുണ്ട്.
റാലിയുടെ സംഘാടനത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാനില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പ്രിയങ്ക ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. റാലിക്ക് രാംലീല മൈതാനം വേണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയോട് കേന്ദ്ര സര്‍ക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാംലീലയില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ദ്വാരക ഗ്രൗണ്ടില്‍ പരിപാടി നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Related posts

Leave a Comment