വിലവര്‍ധനവ് രൂക്ഷം; സര്‍ക്കാര്‍ നിഷ്‌ക്രിയം : പി ജെ ജോസഫ്

കൊച്ചി : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധനവ് രൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ ജോസഫ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത നാല് ലക്ഷം കോടിയാണ്. ഇത്തരമൊരു അവസ്ഥയില്‍ വന്‍ സാമ്പത്തിക ബാധ്യതയുള്ള സില്‍വര്‍ലൈന്‍ എന്തിന് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനമെന്ന് പറയുന്നത് സില്‍വര്‍ ലൈന്‍ മാത്രമാണെന്ന ധാരണ ശരിയല്ല. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഡിപിആറോ വ്യക്തമായ പഠനങ്ങളോ ഇല്ലാതെയാണ്. വികസനമാണ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമെന്ന് എല്ലാവരും പറയുന്നു. കൊച്ചിയില്‍ എല്ലാ വികസനവും കൊണ്ടുവന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം നേടുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

Related posts

Leave a Comment