Kerala
ഓണമിങ്ങെത്തി, വില വാണം പോലെ
അടുത്ത ലോക കേരള സഭാ മാമാങ്കത്തിന് സർക്കാർ അനുവദിച്ചത് രണ്ടര കോടി രൂപ. ഇത്രയും രൂപ സംസ്ഥാന ഹോർട്ടി കോർപ്പ് സംഭരിച്ച പഴം പച്ചക്കറി കർഷകർക്ക് കൊടുക്കാനുള്ള തുകയായി വിതരണം ചെയ്തിരുന്നെങ്കിൽ ഈ ഓണത്തിന് അതിന്റെ നാലിരട്ടി വിലയ്ക്കുള്ള പച്ചക്കറി അവർ ഉത്പാദിപ്പിക്കുമായിരുന്നു. മണ്ണിൽ കണ്ണീരൊലിപ്പിച്ച് അവരുണ്ടാക്കിയ പച്ചക്കറികൾക്കും വാഴക്കുല അടക്കമുള്ള പഴങ്ങൾക്കുമായി 12 കോടി രൂപയാണ് കുടിശിക. ഇവിടേക്ക് ഇപ്പോൾ ഇറക്കുന്ന ഒരു കിലോ തക്കാളിക്ക് 120 രൂപ വരെ വിലയുണ്ട്. കുറച്ചു നാൾ മുൻപ് നമ്മുടെ കർഷകരുണ്ടാക്കിയ തക്കാളിക്ക് കിലോഗ്രാമിന് അഞ്ചു രൂപ പോലും കിട്ടാതെ കുഴിച്ചുമൂടി. മരച്ചീനയിൽ നിന്ന് ചാരായം, പെട്രോൾ, ഡീസൽ എന്നു വേണ്ട സ്വർണം ഒഴികെ എല്ലാം നിർമിക്കുമെന്ന് വീമ്പിളക്കിയ സർക്കാർ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, ഒരു കിലോ കപ്പയ്ക്ക് അഞ്ചു രൂപയ്ക്കു പോലും വാങ്ങാനാളില്ലാതെ രണ്ടു വർഷം മുൻപ് എലി തിന്നു തീർത്തു.
2018 മാർച്ച് 21 കേരളത്തിൽ വലിയൊരു ചക്കവിപ്ലവം നടന്നു. അന്നും ഇന്നും ആർക്കും ഒരുപദ്രവും ചെയ്യാതെ സ്വസ്ഥമായി നിന്ന പ്ലാവിനെ നോക്കി ഒന്നാം പിണറായി വിജയൻ സർക്കാർ ഒരുഗ്രൻ പ്രഖ്യാപനം നടത്തിയത് അന്നാണ്. ഇനിമുതൽ ചക്ക നമ്മുടെ ദേശീയഫലമാണത്രേ. അതു കേട്ട് അന്ന് പ്ലാവായ പ്ലാവൊക്കെ അഭിമാനം കൊണ്ടു ഞെളിപിരികൊണ്ടു. പക്ഷേ, നമ്മുടെ ചക്കയ്ക്ക് ഒന്നും സംഭവിച്ചില്ല. പഴുത്തുകെട്ട് അടർന്നുവീണ് പുഴുവും ഈച്ചയുമരിക്കുന്നു, അന്നത്തെപ്പോലെ ഇന്നും.
നമ്മളുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കൊന്നിനും വിലയില്ല. വാങ്ങാനുള്ളതിനെല്ലാം തീവിലയും. വിലക്കയറ്റവും നികുതിക്കൊള്ളയും സർക്കാരിന്റെ ആഡംബര ധൂർത്തും ഒക്കെചേർന്ന് കേരളീയരുടെ നടു ഒടിക്കുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കയാണ് സർക്കാർ. ഓണത്തിന് ഇനി കഷ്ടിച്ച് ഒരു മാസമാണു ബാക്കി. ഇപ്പോഴത്തെ നിരക്ക് വച്ചു നോക്കിയാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ, കേരളീയരുടെ ശരാശരി ജീവിതച്ചെലവിൽ 40-50 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില നിയന്ത്രണത്തിനു വേണ്ടതൊന്നും സർക്കാർ ചെയ്യുന്നില്ല. ഓണം വിപണിയിൽ ഇടപെടുന്നതു പോലുമില്ല. ഇടപെട്ടാൽ ഗുണം ചെയ്യുമെന്നതിന് ഒരുദാഹരണം പറയാം. ഏതാനും ദിവസം മുൻപ് തിരുവനന്തപുരത്ത് ഒരു കിലോ തക്കാളിക്കു വില 120 രൂപ. അതേ തക്കാളിക്ക് കോഴിക്കോട്ട് വില 75 രൂപയും. ഈ വില വ്യത്യാസത്തിന്റെ ഗുട്ടൻസ് മനസിലാക്കി കേരള വ്യാപാരി കോൺഗ്രസ് നേതാക്കൾ ചിക്കമഗളൂർ, മൈസൂരു, ചിന്താമണി കയറ്റുമതി മാർക്കറ്റുകളിൽ പോയി തക്കാളി നേരിട്ടു സംഭരിച്ചു. പെട്ടി ഒന്നിന് 2600 രൂപ ഉണ്ടായരുന്ന തക്കാളി അവർ 1600 രൂപ നിരക്കിൽ സംഭരിച്ചു. ഇത് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ 60 രൂപയ്ക്ക് വിൽക്കാൻ ഇതിലൂടെ കഴിഞ്ഞു. വ്യാപാരി കോൺഗ്രസ് എന്ന ഒരു സംഘടനയക്ക് ഇതു കഴിയുമെങ്കിൽ സർക്കാരിന് എത്ര വിപുലമായി ഇടപെടാനാവും?
പൊതു വിപണിയിൽ അരിവില 65 രൂപ കടന്നപ്പോഴും ഇതായിരുന്നു സ്ഥിതി. പക്ഷേ, സംസ്ഥാനത്തെ മൊത്ത അരിക്കച്ചവടക്കാർ ഇടപെട്ടു. സ്ഥിരം വിപണിയായ ആന്ധ്ര, തെലങ്കാന വിട്ട് അവർ പഞ്ചാബിലേക്കു പോയി. അതോടെ കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ അരിയെത്തി. ആന്ധ്രയും തെലുങ്കാനയും വില കുറയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇങ്ങനെയാണ് വിപണിയിൽ ഉത്തരാവിദിത്വമുള്ളവർ ഇടപെടേണ്ടത്. ഡിമാന്റും സപ്ലൈയും ആനുപാതികമായി നിലനിർത്തി വില നിയന്ത്രിക്കുക എന്നതു മാത്രമാണ് വിലക്കയറ്റം തടയാനുള്ള എളുപ്പ വഴി. അല്ലാതെ വിലക്കയറ്റം ആഗോള താപനം പോലെ എന്തോ വലിയ സംഭവമാണെന്നു പറഞ്ഞ് കൈയും കെട്ടിയിരിക്കുകയല്ല.
അടുത്ത അഞ്ചു വർഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ല എന്നായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ ഉറപ്പ്. പക്ഷേ, കംപ്യൂട്ടർ മുതൽ കർപ്പൂരം വരെ എല്ലാത്തിനും വില കൂടി. ഉപ്പിന്റെ കാര്യം പോലും പറയാതിരിക്കുന്നതാണ് ഭേദം. വിലയ്ക്കു പുറമേ ഇന്ത്യയിലൊരിടത്തുമില്ലാത്ത ഇന്ധന സെസ് കൂടി ഏർപ്പെടുത്തി വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന സർക്കാരാണിത്. വിലക്കയയറ്റം വരുമ്പോൾ ഇടപെടേണ്ട സപ്ലൈ കോ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് വാതം പിടിച്ച മട്ടായി. 2016ൽ ഉമ്മൻ ചാണ്ടി അധികാരമൊഴിയുമ്പോൾ മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്ത ജയ അരിക്ക് 20 രൂപയായ്രുന്നു വില. ഇന്നതിന് അതേ സ്ഥലത്ത് 38.50 രൂപ നൽകണം. പൊതു വിപണിയിൽ 65 രൂപ വരെ ഉയർന്നതാണ്. ഇപ്പോഴത് കുറച്ചു കുറഞ്ഞെങ്കിലും ഓണത്തോടെ 60 രൂപയിലെത്തുമെന്നാണ് ആശങ്ക.
പൊതു മേഖലാ സ്ഥാപനങ്ങൾ വഴി വിറ്റഴിക്കേണ്ട അരി വേണ്ടത്ര സ്റ്റോക്കില്ല. സ്റ്റോക്കെടുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും പതിവ് ഇടപാടുകാരാരും അതിൽ പങ്കെടുത്തില്ല. സമ്മർദം കൂട്ടി വില വർ
ധിപ്പിക്കാനാണ് ഈ നീക്കമെന്നാണ് അശരീരി. സിവിൽ സപ്ലൈസ് വകുപ്പിലെ പർച്ചേസ് വീരന്മാരുടെ കമ്മിഷൻ സ്വപ്നവും ഈ കള്ളക്കച്ചവടത്തിനു പിന്നിലുണ്ട്.
ദി ഹിന്ദു ദിനപത്രം സാമ്പിൾ ചെയ്ത 10 പ്രധാന ഭക്ഷ്യവസ്തുക്കളിൽ 9 എണ്ണത്തിന്റെ വില – അരി , ഗോതമ്പ്, തുവരപ്പരിപ്പ്, പഞ്ചസാര, പാൽ, ചായ (അയഞ്ഞത്), ഉപ്പ് (അയഡൈസ്ഡ്, പായ്ക്ക്ഡ്), ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയ്ക്ക് ഒരു മാസം മുമ്പുള്ളതിനേക്കാൾ ചൊവ്വാഴ്ച വരെ വില ക്രമമായി വർധിച്ചു. ഉപ്പിന്റെ വിലയിൽ മാത്രം മാറ്റമില്ല. വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സർക്കാർ ഇടപെടാതെ മാറി നിൽക്കുകയാണ്. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങൾക്ക് വർധിച്ചിരിക്കുന്നത്. കോഴിയിറച്ചി കിലോഗ്രാമിന് 270 രൂപ വില വന്നു. ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ പച്ചക്കറിക്കും മീനിനും തീവിലയാണ്. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങയ്ക്ക, ബീൻസ് എന്നിവയുടെ വില കിലോഗ്രാമിനു നൂറ് രൂപ കടന്നു.
ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണമെന്ന വാദം ശരിയല്ല. ഉയർന്ന ഭക്ഷ്യ വില സൂചികയിൽ
രാജ്യത്ത് ആറാം സ്ഥാനത്താണ് കേരളം.
കഴിഞ്ഞ മേയിൽ 2.91 ശതമാനമായിരുന്ന സൂചിക കഴിഞ്ഞ മാസം 4.49 ആയി കുതിച്ചുയർന്നു. ഡൽഹി, അസം, മധ്യപ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് രണ്ട് ശതമാനത്തിലും താഴെയാണ്. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് ഭക്ഷ്യ വില സൂചിക ഏറ്റവും കുറവ്. 1.24 ശതമാനം മാത്രം. വിപണിയിലെ ഇടപെടലും ആഭ്യന്തര ഭക്ഷ്യോത്പാദനത്തിലെ മികവുമാണ് ഛത്തീസ്ഗഡിനെ ഈ നിലയിലെത്തിച്ചത്.
കേരളത്തിലെ നല്ലുത്പാദകരുടെ കാര്യം മാത്രം പരിശോധിച്ചാൽ മതി, ആഭ്യന്തര ഭക്ഷ്യോത്പാദനം ഇത്രമേൽ ഇടിയാൻ കാരണം വ്യക്തമാകും. 71,000ൽപ്പരം അംഗീകൃത നെൽകർഷകരുണ്ടെന്നാണ് കണക്ക്. ഇവരിൽ നിന്ന് ഇക്കഴിഞ്ഞ ജൂൺ ആറ് വരെ സംഭരിച്ച നെല്ലിന് വിലയായി 557 കോടി രൂപ കൊടുക്കാനുണ്ട്. സസഹകരണ സംഘങ്ങളും മില്ലുടമകളും സംഭരിച്ച നെല്ലിന്റെ ബില്ലിന്റെ കണക്കു കൂടി ഉൾപ്പെടുത്തിയാൽ ഇത് 800 കോടി കടക്കും,കഴിഞ്ഞ വർഷം മാത്രം 1975 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. കൊടുത്തത് 709 കോടി രൂപ മാത്രം. നിസാരമായ വരവും ഭീമമായ കടവും മൂലം നെൽക്കർഷകർ ഓരോരുത്തരായി കളം വിടുകയാണ്. ഏറ്റവും ഗുണമേന്മയുള്ള മേൽത്തരം മട്ടയരി ഉത്പാദിപ്പിക്കാൻ കേരളത്തിലെ കർഷകർ തയാറായിരിക്കെയാണ്, കടക്കെണിയിൽ മുങ്ങി അവരെക്കൊണ്ട് സർക്കാർ തൂക്കുകയറെടുപ്പിക്കുന്നത്. കിലോഗ്രാമിന് 175 രൂപ വരെ വിലയുള്ള ബസുമതി ബിരിയാണ് അരി വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, അവരും കടക്കെണിയിലാണ്.
ഛത്തീസ്ഗഡ് മാതൃകയിൽ കർഷകർക്കു കൈത്താങ്ങായി കേരളത്തിലെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും സർക്കാർ അവസരത്തിനൊത്ത് വിപണിയിൽ ഇടപെടുകയും ചെയ്യാതെ കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനാവില്ല.
Pathanamthitta
വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്
പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Kerala
മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍
മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login