അട്ടപ്പാടിയിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാണ്: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: അട്ടപ്പാടിയോടുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ വിവേചനത്തിലും,ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും അഴിമതിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും,പ്രതിഷേധാത്മകമായി പോഷകാഹാര കിറ്റ് വിതരണവും അഗളി മിനിസിവില്‍ സ്റ്റേഷനു മുന്‍മ്പില്‍ സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യ്തു.

അട്ടപ്പാടിയിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാണെന്നും,ഇടതു പക്ഷ സര്‍ക്കാറും,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ് കുറ്റക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു പറഞ്ഞു.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം,അഴിമതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണം.ആലപ്പുഴ ജില്ലയുടെ വിസ്തീര്‍ണ്ണമുള്ള അട്ടപ്പാടിയില്‍ ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ സ്പെഷല്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും,അട്ടപ്പാടി സി.ഡി.പി.ഒ യെ തല്‍സ്ഥാനത്ത് മാറ്റി ആന്വോഷണം നടത്താന്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ഊരുകളിലെ അംഗനവാടികള്‍ വഴി ഗര്‍ഭിണികള്‍ക്കും,കൗമാര പ്രായക്കാര്‍ക്കും,ശിശുക്കള്‍ക്കും പോഷക ആഹാരകിറ്റ് നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോഷക ആഹാര കിറ്റ് വിതരണം ചെയ്യ്താണ് പ്രതിഷേധിച്ചത്.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.പ്രശോഭ്,ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,സി.വിഷ്ണു,നൗഫല്‍ തങ്ങള്‍ നിയോജക മണ്ഡലം ഭാരവാഹികളായ സഫിന്‍ ഓട്ടുപ്പാറ,ടിന്‍സ് തോമസ്,ടിറ്റു വര്‍ഗ്ഗീസ് അഗളി,കെ.മണികണ്ഠന്‍ ഷോളയൂര്‍,രഞ്ജിത്ത് ഷോളയൂര്‍,സതീഷ് ധോണിക്കുണ്ട്,സതീഷ് എ.കെ പുതൂര്‍,സിജാദ് അമ്പലപ്പാറ,ഹാരിസ് തത്തേങ്ങലം,ഹമീദ് കര്‍ക്കിടാംക്കുന്ന്,രാജന്‍ ആമ്പാടത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷിബു സിറിയക്ക്,പി.സി. ബേബി,എം.ആര്‍ സത്യന്‍,എന്‍.കെ രഘുത്തമന്‍,ജോബി കുരുവിക്കാട്ടില്‍,പി.എം ഹനീഫ,കെ.ജെ മാത്യു സ്മിത ജനപ്രതിനിതികളായ സുനില്‍ ജി പുതൂര്‍,
അനിത ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിച്ചു

Related posts

Leave a Comment