അട്ടപ്പാടിയിലെ ശിശുമരണം ; ആരോഗ്യമേഖല വലിയ തകർച്ച നേരിടുന്നു : വി ടി ബൽറാം

പാലക്കാട്‌ : കേരളത്തിലെ ആരോഗ്യമേഖല വലിയ തകർച്ച നേരിടുന്നുവെന്നും അതിന്റെ ഉദാഹരണമാണ് അട്ടപ്പാടിയിൽ ഉണ്ടായതെന്നും കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം.പ്രസവിച്ചു ദിവസങ്ങൾക്കുള്ളിൽ കുട്ടികൾ മരിക്കുമ്പോൾ, പ്രസവാനന്തരം അമ്മമാർ മരിക്കുമ്പോൾ അത് ഏതെങ്കിലും ഒരു സർക്കാർ വകുപ്പിന്റെ പരാജയമല്ല മറിച്ചു ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന വസ്തുതയാണ് പുറത്തുവരുന്നത്.അടിയന്തിരമായി ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വി ടി ബൽറാം ആവിശ്യപ്പെട്ടു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എസ് യു പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment