അട്ടപ്പാടിയിലെ ശിശുമരണം ; ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ; ജില്ലാ കളക്ടറിന് പരാതി നൽകി കോൺഗ്രസ്

മണ്ണാർക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായി ശിശു മരണങ്ങൾ ഉണ്ടായത് ഉദ്യോഗസ്ഥതലത്തിലെ വൻ വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ്‌.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം,അഴിമതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണം.ആലപ്പുഴ ജില്ലയുടെ വിസ്തീര്‍ണ്ണമുള്ള അട്ടപ്പാടിയില്‍ ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ സ്പെഷല്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും,അട്ടപ്പാടി സി.ഡി.പി.ഒ യെ തല്‍സ്ഥാനത്ത് മാറ്റി ആന്വോഷണം നടത്താന്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നവംബർ മാസം വിതരണം ചെയ്യേണ്ട പോഷകാഹാരങ്ങൾ ഡിസംബർ ഒന്നിനാണ് പലസ്ഥലങ്ങളിലും എത്തിയതെന്നും ചില പ്രദേശങ്ങളിൽ മൂന്ന് മാസത്തിലേറെയായി പോഷകാഹാര വിതരണം നിലച്ചിരിക്കുകയാണെന്നും യൂത്ത്കോൺഗ്രസ് ആരോപിക്കുന്നു.ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും അടിയന്തരമായി പോഷകാഹാരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കളക്ടറിന് നിവേദനം സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോബി കുരുവിക്കാട്ടിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ, മണികണ്ഠൻ ഷോളയൂർ, ടിന്റു അഗളി, സതീഷ് പുതൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment