Connect with us
inner ad

Cinema

രാഷ്‌ട്രപതിയിൽ നിന്ന് ഇന്ദ്രൻസ് അവാർഡ് ഏറ്റുവാങ്ങി

Avatar

Published

on

ന്യൂഡൽഹി; 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സിനിമാ താരങ്ങൾ. മലയാളത്തിൽ നിന്നും ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേകം പുരസ്‌കാരം സ്വീകരിച്ചു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അർജുനും (പുഷ്പ) നടി ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണും (മിമി) ഏറ്റുവാങ്ങി.

മികച്ച സിനിമക്കുള്ള പുരസ്‌കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. മികച്ച തിരക്കഥ നായാട്ടിന്റേത്. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഫീച്ചർ വിഭാഗം

ഫീച്ചർ ഫിലിം- റോക്കട്രി:ദ നമ്പി എഫക്ട്
നടൻ- അല്ലു അർജുൻ(പുഷ്പ)
നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോൺ(മിമി)
സഹനടൻ- പങ്കജ് ത്രിപാഠി (മിമി)
സഹ നടി- പല്ലവി ജോഷി (കശ്മീർ ഫയൽസ്)
ബാലതാരം- ഭവിൻ റബാരി (ഛെല്ലോ ഷോ)
തിരക്കഥ (ഒറിജിനൽ)- ഷാഹി കബീർ (നായാട്ട്)
അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭൻസാലി, ഉത്കർഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)
ഡയലോഗ്-ഉത്കർഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)
ഛായാഗ്രഹണം- സർദാർ ഉധം(അവിക് മുമുഖോപാധ്യായ)
സംഗീത സംവിധായകൻ- ദേവിശ്രീ പ്രസാദ്(പുഷ്പ)
സംഗീത സംവിധായകൻ (പശ്ചാത്തലം)- എം.എം. കീരവാണി (ആർ.ആർ.ആർ)
ഗായിക- ശ്രേയ ഘോഷാൽ(മായവാ ഛായാവാ- ഇരവിൻ നിഴൽ)
ഗായകൻ- കാലാഭൈരവ(കൊമരം ഭീമുഡോ- ആർആർആർ)
ഗാനരചയിതാവ്: ചന്ദ്രബോസ് (ആർആർആർ)
നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹൻ(മേപ്പടിയാൻ)
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി(ഗംഗുഭായി കത്ത്യാവാടി)
കോസ്റ്റിയൂം ഡിസൈനർ- വീര കപൂർ(സർദാർ ഉധം)
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്
ഓഡിയോഗ്രഫി- അരുൺ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സർദാർ ഉധം), സിനോയ് ജോസഫ്(ഝില്ലി)
സംഘട്ടന സംവിധാനം -കിംഗ് സോളമൻ(ആർ.ആർ.ആർ)
നൃത്തസംവിധാനം- പ്രേം രക്ഷിത്(ആർ.ആർ.ആർ)
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആർ.ആർ.ആർ
മലയാളം സിനിമ- ഹോം
തമിഴ് സിനിമ- കടൈസി വിവസായി
കന്നട സിനിമ- 777 ചാർളി
തെലുങ്ക് സിനിമ- ഉപ്പേന
ഹിന്ദി സിനിമ- സർദാർ ഉധം
മറാഠി സിനിമ- ഏക്ദാ കായ് സാലാ
ആസാമീസ് സിനിമ- ആനുർ
ബംഗാളി സിനിമ- കാൽകോക്കോ
ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

Advertisement
VKSHNM NWS KWT 1000 x 180 PX-01

നോൺ ഫീച്ചർ വിഭാഗം

സിനിമ- ചാന്ദ് സാൻസേ(പ്രതിമ ജോഷി)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആർ.എസ്. പ്രദീപ്)
ഷോർട്ട് ഫിലിം ഫിക്ഷൻ- ദാൽഭാട്
ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)
പ്രത്യേക പരാമർശം- ബാലേ ബംഗാര
സംഗീതം- ഇഷാൻ ദേവച്ഛ(സക്കലന്റ്)
റീ റെക്കോർഡ്ങ്- ഉണ്ണിക്കൃഷ്ണൻ
സംവിധാനം- ബാകുൽ മാത്യാനി

Advertisement
VKSHNM NWS KWT 1000 x 180 PX-01

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

മലയാളത്തിലെ അതിവേഗ 100 കോടി സ്വന്തമാക്കി ‘ആടുജീവിതം’

Published

on

ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.

അതിവേഗ 50 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന്റെ പേരിലാണ്. കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രംകൂടിയാണ് ആടുജീവിതം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured